യൂത്ത് പാർലമെന്റ്
ആക്കുളം കേന്ദ്രീയ വിദ്യാലയത്തിന് രണ്ടാം സ്ഥാനം

യൂത്ത് പാർലമെന്റ് മത്സരവിജയികൾക്ക് പ്രൊഫ. കെ വി തോമസ് സമ്മാനം വിതരണം ചെയ്തപ്പോൾ
കൊച്ചി
കേന്ദ്രീയ വിദ്യാലയം എറണാകുളം മേഖലയുടെ 37-ാമത് യൂത്ത് പാർലമെന്റ് മത്സരത്തിൽ കോഴിക്കോട് കേന്ദ്രീയ വിദ്യാലയം (ഒന്ന്) ഒന്നാംസ്ഥാനം നേടി. ആക്കുളം കേന്ദ്രീയ വിദ്യാലയം രണ്ടാംസ്ഥാനവും എൻഎഡി ആലുവ കേന്ദ്രീയ വിദ്യാലയം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എറണാകുളം കേന്ദ്രീയ വിദ്യാലയത്തിൽ നടന്ന രണ്ട് ദിവസത്തെ മത്സരങ്ങളിൽ എട്ട് ടീമുകളിലായി അഞ്ഞൂറോളം വിദ്യാർഥികൾ പങ്കെടുത്തു. വിജയികൾക്ക് പ്രൊഫ. കെ വി തോമസ് സമ്മാനം വിതരണം ചെയ്തു.









0 comments