Deshabhimani

കുന്നത്തുനാട് പഞ്ചായത്തിൽ 
പാടംനികത്തൽ വ്യാപകം

Widespread reclamation of paddy fields

കുന്നത്തുനാട് പഞ്ചായത്തിലെ ചക്കാലമുകളിൽ വെമ്പിള്ളി പാടശേഖരങ്ങൾ വ്യാപകമായി നികത്തുന്നു

വെബ് ഡെസ്ക്

Published on Oct 22, 2026, 01:16 AM | 1 min read

പള്ളിക്കര


കുന്നത്തുനാട് പഞ്ചായത്തിലെ ചക്കാലമുകളിൽ വെമ്പിള്ളി പാടശേഖരങ്ങൾ വ്യാപകമായി നികത്തുന്നതായി പരാതി. കഴിഞ്ഞവർഷംവരെ കൃഷി ചെയ്ത പാടശേഖരമാണ് നികത്തുന്നത്. പ്രദേശത്തുള്ള യുവാക്കളുടെ നേതൃത്വത്തിൽ കൃഷി ചെയത് നൂറുമേനി വിളവെടുത്ത പാടശേഖരമാണിത്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിയുടെ അറിവോടെയാണ് നെൽവയൽ നീർത്തട സംരക്ഷണ നിയമങ്ങൾ കാറ്റിൽപ്പറത്തി പാടശേഖരങ്ങൾ നികത്തിയെടുക്കുന്നത്.


കുന്നത്തുനാട് പഞ്ചായത്തിലെ പാടശേഖരങ്ങൾ പലതും നികത്തുന്നതിനുവേണ്ടി സമീപത്ത് വൻതോതിൽ മണ്ണടിച്ച് കൂട്ടിയിട്ടുണ്ടെന്നും സമീപവാസികൾ പറയുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് നിയമവിരുദ്ധപ്രവർത്തനങ്ങൾ തടയണമെന്നും പാടശേഖരം പൂർവസ്ഥിതിയിലാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home