Deshabhimani

കിഫ്‌ബിയെ തകർക്കൽ

പ്രതിസന്ധിയിലേക്ക്‌ 
800 കോടിയുടെ പദ്ധതികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
കെ വി ശ്രുതി

Published on Oct 22, 2026, 02:00 AM | 2 min read

കണ്ണൂർ

റോഡുകൾ, പാലങ്ങൾ, ആശുപത്രികൾ, സ്‌കൂളുകൾ, സ്‌റ്റേഡിയങ്ങൾ തുടങ്ങി സമഗ്ര വികസനത്തിലൂടെ നാടിന്റെ മുഖച്ഛായ മാറ്റത്തിന്‌ അടിത്തറ പാകിയ കിഫ്‌ബിയെ തകർക്കുകയാണ്‌ യുഡിഎഫ്‌ സർക്കാർ. കിഫ്‌ബിക്കെതിരായ നിലപാടുകളും നയമാറ്റങ്ങളുംകാരണം ജില്ലയിൽ തുടക്കമിട്ട വികസന പദ്ധതികൾ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്‌. ഭരണാനുമതി ലഭിച്ച് ടെൻഡർ പൂർത്തിയാകുകയും നടപടികൾ അവസാനഘട്ടത്തിലെത്തിയതുമായ 800 കോടിയിലധികം രൂപയുടെ വികസന പദ്ധതികൾക്കാണ് മരണമണി മുഴങ്ങുന്നത്‌. ധർമടം, തളിപ്പറമ്പ്, അഴീക്കോട്, കൂത്തുപറമ്പ്, കല്യാശേരി, മട്ടന്നൂർ, കണ്ണൂർ മണ്ഡലങ്ങളിലെ വിവിധ പദ്ധതികളാണ് നിർമാണഘട്ടത്തിലേക്ക് കടക്കാതെ നീളുന്നത്. അതിനിടെ ഫെബ്രുവരി 13ന്‌ ചേർന്ന കിഫ്‌ബി ഡയറക്ടർ ബോർഡ്‌ ധനാനുമതി നൽകിയ വളപട്ടണം പുഴയ്‌ക്ക്‌ കുറുകെയുള്ള, നാറാത്ത്‌, പാപ്പിനിശേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കല്ലൂരിക്കടവ്‌ പാലം നിർമാണവും (45.89) ഇനി നടപ്പാകാനിടയില്ല. ​കിഫ്‌ബിക്കെതിരായ നടപടികൾ സർക്കാർ തുടർന്നാൽ കരാറുകൾ ഒപ്പുവയ്‌ക്കാത്തവ പൂർണമായും റദ്ദാക്കപ്പെട്ടേക്കാം. ബജറ്റ് വിഹിതത്തിൽനിന്നും പിഡബ്ല്യുഡി ഫണ്ടിൽനിന്നും ഇത്രയും ഭീമമായ തുക ലഭ്യമാക്കാനായില്ലെങ്കിൽ ജില്ലയുടെ സ്വപ്ന പദ്ധതികൾ കടലാസിലുമൊതുങ്ങും.

വിവിധ പദ്ധതികളുടെ നിലവിലുള്ള നില

വിദ്യാഭ്യാസം ജിഎച്ച്‌എസ്‌എസ്‌ കൂത്തുപറന്പ്‌ (കൂത്തുപറന്പ്‌), അടങ്കൽത്തുക 3.89, ഭരണാനുമതി 3.51, റീടെൻഡർ കഴിഞ്ഞു. ജിഎച്ച്‌എസ്‌എസ്‌ ആറളം (പേരാവൂർ), അടങ്കൽത്തുക 3.86, ഭരണാനുമതി 3.52, ടെൻഡർ കഴിഞ്ഞു. ഐടി ഐടി പാർക്ക്‌ (കണ്ണൂർ), അടങ്കൽത്തുക 317.72, ഭരണാനുമതി 303.84, ടെൻഡർ ഘട്ടത്തിൽ പൊതുമരാമത്ത്‌ കാവിൻമുനന്പ്‌ പാലം നിർമാണം (കല്യാശേരി), അടങ്കൽത്തുക 90.70., 
ടെൻഡർ കഴിഞ്ഞു. ചൊറുക്കള –- ബാവുപ്പറമ്പ് -– നണിശേരിക്കടവ് –- മയ്യിൽ –- കൊളോളം എയർപോർട്‌ ലിങ്ക്‌ റോഡ് വികസനം (തളിപ്പറന്പ്‌, മട്ടന്നൂർ), 
അടങ്കൽത്തുക 299.33., നിർമാണോദ്‌ഘാടനം കഴിഞ്ഞു. തീരദേശ ഹൈവേ പാലക്കോട്‌ കുന്നരു സിറ്റി സ്‌ട്രെച്ച്‌ (അഴീക്കോട്‌, 
പയ്യന്നൂർ), അടങ്കൽത്തുക 96.21, ഭരണാനുമതി 26.24. ടെൻഡറായി. കായികം – യുവജനവിഭാഗം കില ക്യാന്പസ്‌ ജില്ലാ സ്‌റ്റേഡിയം (തളിപ്പറന്പ്‌), അടങ്കൽത്തുക 44.97, ഭരണാനുമതി 27.56, ടെൻഡർ ഘട്ടം. മട്ടന്നൂർ സ്‌പോർട്‌സ്‌ കോംപ്ലക്‌സ്‌ നിർമാണം (മട്ടന്നൂർ), അടങ്കൽത്തുക 19.14, 
ഭരണാനുമതി 16.25, ടെൻഡർ ഘട്ടം. ടൂറിസം തലശേരി ഹെറിറ്റേജ്‌ പ്രോജക്ട്‌ ഫേസ്‌ III- (ഓവർബറീസ് ബ്രിഡ്ജ്/പ്ലാസ – ധർമടം) 
അടങ്കൽത്തുക 36.27, ടെൻഡറായി കരാറായില്ല. മുഴപ്പിലങ്ങാട് - ധർമടം ബീച്ച് സമഗ്ര വികസനം (കാരക്ടർ ഏരിയ 2 – ധർമടം) 
അടങ്കൽത്തുക 63.14, ഭരണാനുമതി 55.4, ടെൻഡറായി കരാറായില്ല. ജലവിഭവം കുടിവെള്ള പദ്ധതി ഫേസ്‌ I (പേരാവൂർ, മുഴക്കുന്ന്‌, പായം, അയ്യൻകുന്ന്‌ –പേരാവൂർ), 
അടങ്കൽത്തുക 83.60, ഭരണാനുമതി 65.15, ടെൻഡറായി. കരാറായില്ല. ആഭ്യന്തരം കൂത്തുപറന്പ്‌ കോടതി സമുച്ചയം (കൂത്തുപറന്പ്‌), അടങ്കൽത്തുക 33.06, ടെൻഡറായി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home