Deshabhimani

റോഡിലേക്ക് ചാഞ്ഞ മരം 
യാത്രക്കാർക്ക് ഭീഷണിയായി

Tree leaning over the road poses a threat to travelers

മംഗലത്തുതാഴം–കാരമല റോഡിൽ പണ്ടാരംപടിക്കുസമീപം സ്വകാര്യഭൂമിയിൽ നിൽക്കുന്ന കൂറ്റൻ മഹാഗണി മരം

വെബ് ഡെസ്ക്

Published on Oct 22, 2026, 01:08 AM | 1 min read

കൂത്താട്ടുകുളം


​മംഗലത്തുതാഴം–കാരമല റോഡിൽ പണ്ടാരംപടിക്കുസമീപം സ്വകാര്യഭൂമിയിൽ നിൽക്കുന്ന കൂറ്റൻ മഹാഗണി മരം അപകടഭീഷണിയായി മാറിയെന്ന് നാട്ടുകാർ. പാലക്കുഴ പഞ്ചായത്തിലെ എട്ടാംവാർഡിൽ ഉൾപ്പെടുന്ന ഈ ഭാഗത്ത്, റോഡിലേക്ക് പൂർണമായും ചാഞ്ഞുനിൽക്കുന്ന മരം ഏതുനിമിഷവും കടപുഴകിവീഴാവുന്ന സ്ഥിതിയിലാണ്.


​സ്‌കൂൾ വാഹനങ്ങളും കാൽനടയാത്രികരും ഉൾപ്പെടെ ദിവസേന നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന വഴിയാണിത്. മരത്തിന് തൊട്ടുതാഴെക്കൂടി 11 കെവി ഹൈടെൻഷൻ വൈദ്യുതിലൈൻ കടന്നുപോകുന്നത് അപകടസാധ്യതയും ആശങ്കയും ഇരട്ടിയാക്കുന്നു. കാറ്റോ മഴയോ ഉണ്ടായാൽ മരം ഒടിഞ്ഞുവീണ് വൻ ദുരന്തത്തിന് ഇടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ.


​ പഞ്ചായത്ത് അധികൃതരും കെഎസ്ഇബി ഉദ്യോഗസ്ഥരും അടിയന്തരമായി ഇടപെട്ട് മരം മുറിച്ചുമാറ്റാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home