നിരോധിത പുകയില ഉൽപ്പന്ന വിൽപ്പന: 31 പേർ പിടിയിൽ

തിരുവനന്തപുരം
റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ 31 പേരെ അറസ്റ്റ് ചെയ്തു. കൊറിയർ സർവീസ് വഴി ലഹരിമരുന്ന് എത്തിച്ച് വിതരണം ചെയ്യാൻ ശ്രമിച്ചയാളും പിടിയിലായി. കല്ലമ്പലം ഡിടിഡിസി കൊറിയർ സർവീസ് വഴി ലഹരി എത്തിക്കാൻ ശ്രമിച്ച ചാത്തൻപാറ വൃന്ദാവനം വീട്ടിൽ അരുണിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 220 ഗ്രാം കഞ്ചാവും എംഡിഎംഎയും പിടിച്ചെടുത്തു. ദീർഘനാളായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളും പിടിയിലായി. ആറ്റിങ്ങൽ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണക്കേസുകളിലെ പ്രതി പറവൂർ ശിവശങ്കരകിഴക്കതിൽ വീട്ടിൽ ശശിധരൻ കുഞ്ഞിരാമൻ, ചിറയിൻകീഴ് സ്റ്റേഷനിലെ വധശ്രമക്കേസ് പ്രതി പെരുങ്കുഴി ഇടഞ്ഞുമൂല കാഞ്ഞാവിള വീട്ടിൽ സനൽ, ആര്യനാട് സ്റ്റേഷനിലെ വധശ്രമക്കേസ് പ്രതി പറണ്ടോട് സ്വദേശി ഷജീർ എന്നിവരാണ് പിടിയിലായത്.








0 comments