ad
Deshabhimani

കെഎസ്‌യു, യൂത്ത് കോൺഗ്രസ് 
ലഹരി മാഫിയക്കെതിരെ ജനകീയമാർച്ച്

dyfi

കെഎസ്‌യു, യൂത്ത് കോൺഗ്രസ് ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ആലുവയിൽ എസ്എഫ്ഐ, ഡിവൈഎഫ്ഐ 
നടത്തിയ ജനകീയമാർച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിപിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 19, 2026, 01:40 AM | 1 min read

ആലുവ


ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് സെക്രട്ടറി എം എസ് അജിത്തിനെ വീട്ടിൽ കയറി ആക്രമിക്കാനും വീട്ടിൽ മാരക ആയുധങ്ങളുമായി കടന്നുചെന്ന് ആക്രമണങ്ങൾ നടത്തുകയും ചെയ്ത കെഎസ്‌യു, യൂത്ത് കോൺഗ്രസ് ലഹരി മാഫിയ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ, എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആലുവ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.


കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിരന്തരമായി ആലുവയിലെ കോളേജ് കാമ്പസുകളിൽ അക്രമം അഴിച്ചുവിടുകയാണ്. ഭരണസ്വാധീനത്തിൽ കോളേജ് തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുകയാണ് കെഎസ്‌യു വും യൂത്ത് കോൺഗ്രസും. ലഹരി മാഫിയയുമായി ചേർന്ന് നടത്തുന്ന അക്രമങ്ങൾക്കെതിരെ പൊലീസ് ശക്തമായ നടപടി എടുക്കണമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആവശ്യപ്പെട്ടു.


ജനകീയമാർച്ച് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബിപിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ ഏരിയ സെക്രട്ടറി എസ് നിർമൽ അധ്യക്ഷനായി. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, ഡിവൈഎഫ്ഐ ആലുവ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി ആർ ജിഷ്ണു, സെക്രട്ടറി എം എസ് അജിത്ത്, ട്രഷറർ ഹരിശ്രീ ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗം അജി ഹക്കീം, എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡൻ്റ് അഖിൽ പൗലോസ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home