ad
Deshabhimani

പോളിടെക്‌നിക്ക്‌ തെരഞ്ഞെടുപ്പ്‌

എസ്‌എഫ്‌ഐ 3/3

sfi

കോട്ടയം നാട്ടകം ഗവ. പോളി ടെക്നിക് കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തെതുടർന്ന് എസ്എഫ്ഐ നടത്തിയ ആഹ്ലാദം പ്രകടനം

വെബ് ഡെസ്ക്

Published on Sep 19, 2026, 01:37 AM | 1 min read

കോട്ടയം

പോളി ടെക്‌നിക്‌ കോളേജ്‌ വിദ്യാർഥി യൂണിയനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ ജില്ലയിൽ മിന്നും ജയം തുടർന്ന്‌ എസ്‌എഫ്‌ഐ. തെരഞ്ഞെടുപ്പ്‌ നടന്ന രണ്ട്‌ പോളിടെക്‌നിക്കുകളിൽ എസ്‌എഫ്‌ഐ വെന്നിക്കൊടി പാറിച്ചു. വെള്ളിയാഴ്‌ച നടത്തിയ തെരഞ്ഞെടുപ്പിൽ പാലാ, നാട്ടകം പോളിടെക്‌നിക്കുകളിൽ ഏഴിൽ ഏഴു സീറ്റും എസ്‌എഫ്‌ഐ നേടി. എബിവിപി, സ്വതന്ത്ര സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ്‌ വിജയം. നാമനിർദേശ പത്രികാ സമർപ്പണ നടപടി പൂർത്തിയായപ്പോൾ കടുത്തുരുത്തി പോളിയിൽ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചിരുന്നു. ‘സോഷ്യലിസമാണ്‌ ഭാവി, മതനിരപേക്ഷതയാണ്‌ കരുത്ത്‌’ എന്ന മുദ്രാവാക്യം ഉയർത്തിയാണ്‌ എസ്‌എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്‌. എസ്‌എഫ്‌ഐക്ക്‌ വൻ വിജയം സമ്മാനിച്ച വിദ്യാർഥികളെ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്‌തു. നാട്ടകം പോളിടെക്‌നിക്കിൽ മുഴുവൻ സീറ്റിലും വിജയിച്ച എസ്‌എഫ്‌ഐ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. വിജയികളെ ജില്ലാ സെക്രട്ടറി രാഹുൽ രാജേന്ദ്രന്റെ നേതൃത്വത്തിൽ ഹാരമണിയിച്ച്‌ സ്വീകരിച്ചു. പ്രസിഡന്റ്‌ മുഹമ്മദ്‌ അസ്‌ലം, സംസ്ഥാന കമ്മിറ്റി അംഗം ആദിത്യാ എസ് നാഥ്, കോട്ടയം ഏരിയ സെക്രട്ടറി വിഷ്ണു ഷാജി, ചെയർപേഴ്സൺ അൻസിൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home