കാട്ടാക്കട മണ്ഡലത്തിൽ റോഡ് നിർമാണോദ്ഘാടനം

കാട്ടാക്കട
എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന എരുത്താവൂർ മഹാദേവർ ക്ഷേത്രനട മുതൽ മണ്ണാംവിള റസ്സൽപുരം റോഡ്, 20 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന വേട്ടമംഗലം ഗണപതി ക്ഷേത്രം– തേവരക്കോട് പഞ്ചമി ക്ഷേത്രം റോഡ്, 25 ലക്ഷം രൂപ ഉപയോഗിച്ച് നിർമിക്കുന്ന റസ്സൽപുരം ഗ്രന്ഥശാല– തേവരക്കോട് റോഡ് എന്നിവയുടെ നിർമാണോദ്ഘാടനം ഐ ബി സതീഷ് എംഎൽഎ നിർവഹിച്ചു. മാറനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എ സുരേഷ് കുമാർ, ബാബു സജയൻ, പി എസ് പ്രഷീദ്, മണികണ്ഠൻ നായർ, ഊരൂട്ടമ്പലം ചന്ദ്രൻ, കെ പി സജി എന്നിവർ സംസാരിച്ചു.





0 comments