ad
Deshabhimani

ഇന്നും നാളെയും 
ഗതാഗത നിയന്ത്രണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2026, 11:15 PM | 1 min read

തിരുവനന്തപുരം

ഗണേശോത്സവ ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വയും ബുധനും പകൽ രണ്ടുമുതൽ വൈകിട്ട് ഒമ്പതുവരെ അട്ടക്കുളങ്ങര, കിഴക്കേകോട്ട, പഴവങ്ങാടി, ഓവർബ്രിഡ്ജ്, ആയുർവേദ കോളേജ്, സ്റ്റാച്യു, സ്പെൻസർ, അയ്യൻകാളി ഹാൾ, ആശാൻ സ്ക്വയർ, ജനറൽ ആശുപത്രി, പാറ്റൂർ, പേട്ട, ചാക്ക, ഓൾ സെയിന്റ്‌സ്, ശംഖുംമുഖം, വലിയതുറവരെ ഗതാഗത, പാർക്കിങ്‌ നിയന്ത്രണം. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ നീക്കം ചെയ്യും. കിഴക്കേകോട്ടയിൽനിന്ന്‌ എംസി റോഡ്‌ വഴിയും ശ്രീകാര്യം, കഴക്കൂട്ടം,- വെള്ളയമ്പലം ഭാഗങ്ങളിലേക്കും പോകുന്നവർ അട്ടക്കുളങ്ങര, കിള്ളിപ്പാലം,- തമ്പാനൂർ, ഫ്ലൈ ഓവര്‍,- തൈക്കാട്,- പനവിള, ബേക്കറി വഴിയും ചാക്ക ഭാഗത്തേക്ക് ഈഞ്ചക്കല്‍, കല്ലുമൂട്,- ചാക്ക ഫ്ലൈ ഓവര്‍ വഴിയും പോ
കണം. പകൽ 3.30 മുതല്‍ ഈഞ്ചക്കല്‍ ഭാഗത്തുനിന്ന്‌ പടിഞ്ഞാറേകോട്ട, കിഴക്കേകോട്ട ഭാഗത്തേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ ഈഞ്ചക്കല്‍, കല്ലുമൂട്, മണക്കാട്, -അട്ടകുളങ്ങര വഴിയും വലിയവ കല്ലുമൂട്, കുമരിചന്ത, അമ്പലത്തറ, മണക്കാട്, അട്ടകുളങ്ങര വഴിയും പോകണം. വിമാനത്താവളത്തിലേക്കുള്ളവർ തിരക്ക് കണക്കിലെടുത്ത് യാത്ര ക്രമീകരിക്കണം. ഡൊമസ്റ്റിക് എയർപോർട്ടിലേക്ക് ഈ‍ഞ്ചയ്ക്കൽ– കല്ലുംമൂട്– വലിയതുറ വഴി പോകണം. ഘോഷയാത്ര കഴിഞ്ഞ് ആറ്റിങ്ങൽ, വർക്കല, കിളിമാനൂർ ഭാഗത്തേയ്ക്ക് വേളി, തുമ്പ, മേനംകുളം, പെരുമാതുറ, തീരദേശപാത വഴിയോ തുമ്പ, കഴക്കൂട്ടം ദേശിയപാത വഴിയോ നെയ്യാറ്റിന്‍കര, കാട്ടാക്കട ഭാഗത്തേക്ക് വലിയതുറ, ബീമാപള്ളി, പൂന്തുറ വഴിയോ വലിയതുറ, -കല്ലുമൂട് വഴിയോ പോകണം. പേരൂർക്കട, നെടുമങ്ങാട് ഭാഗങ്ങളിലേക്ക്‌ ചാക്ക, പേട്ട, പാളയം വഴി പോകേണ്ടതാണ്. ഫോൺ: 0471- 2558731, 9497990005



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home