ad
Deshabhimani

കാട്ടാക്കട 
എവിടെന്നാഡേയ്‌...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Sep 14, 2026, 11:11 PM | 1 min read

തിരുവനന്തപുരം

ചന്തകളുമായി ചുറ്റിപ്പറ്റി പിറവിയെടുത്ത സ്ഥലനാമങ്ങൾ നിരവധിയാണ്‌. അത്തരത്തിലൊരു ചരിത്രമാണ്‌ കാട്ടാക്കടയ്ക്കും പറയാനുള്ളത്‌. കാട്ടാക്കട എന്ന സ്ഥലപ്പേര്‌ 1816നുശേഷമാണുണ്ടായതെന്നാണ്‌ ചരിത്രകാരന്മാർ പറയുന്നത്‌. 1816 മുതൽ 1820 വരെ തിരുവിതാംകൂറിലും കൊച്ചിയിലും സർവേ നടത്തിയ ബ്രിട്ടീഷ്‌ ലഫ്‌റ്റനന്റുമാർ സർവേ റിപ്പോർട്ട്‌ തയ്യാറാക്കിയിരുന്നു. ഒ‍ൗദ്യോഗിക രേഖയാണത്‌. അതിൽ ഇപ്പോഴത്തെ കാട്ടാക്കട അടയാളപ്പെടുത്തിയിട്ടുണ്ട്‌. എന്നാൽ, കാട്ടാക്കടയ്ക്ക്‌ പകരം പെരുംകുളത്തൂരെന്നാണ്‌ റിപ്പോർട്ടിൽ പറയുന്നത്‌. ഇപ്പോഴും കാട്ടാക്കടയ്ക്കുസമീപം പെരുംകുളത്തൂരെന്ന സ്ഥലമുണ്ട്‌. അതുകൊണ്ട്‌ അന്ന്‌ കാട്ടാക്കട ഉൾപ്പെടുന്ന പ്രദേശവും പെരുംകുളത്തൂരെന്നാണ്‌ അറിയപ്പെട്ടിരുന്നതെന്ന്‌ കരുതുന്നു. പണ്ട് മലയോര ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് കർഷകരും വ്യാപാരികളും ഇവിടത്തെ ഒരു വലിയ കാട്ടുആൽമരത്തിന്റെ തണലിൽ ഒത്തുകൂടിയിരുന്നു. ആൽമരത്തിന്റെ ചുവട്ടിൽ സ്ഥിതി ചെയ്തിരുന്ന ഈ വലിയ വ്യാപാരകേന്ദ്രത്തെ ആളുകൾ ‘കാട്ട്ആൽക്കട' എന്ന് വിളിച്ചുപോന്നു. പണ്ട്‌ കടയെന്നാൽ ഇന്നത്തെ ചന്ത എന്നുള്ള അർഥമായിരുന്നു. കാലക്രമേണ കാട്ടുആൽക്കട ലോപിച്ച്‌ ‘കാട്ടാക്കട' എന്നായി മാറുകയായിരുന്നുവെന്നാണ്‌ ഒരു വാദം. കാട്ടാക്കട നഗരത്തിന്റെ മധ്യത്തിലായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കാട്ടാൽ ദേവീക്ഷേത്രത്തിൽ (കാട്ടാലമ്മ ക്ഷേ ത്രം)നിന്നാണ് ഈ പേര് വന്നതെന്നും വാദമുണ്ട്‌. പണ്ട്‌ കാട്ടുആൽമരത്തിന്റെ ചുവട്ടിലായിരുന്നു പ്രതിഷ്ഠ ഉണ്ടായിരുന്നത്. ഈ കാട്ട്ആൽമരവും അതിനടുത്ത് രൂപംകൊണ്ട കടകളും ചേർന്ന്‌ ‘കാട്ടാൽകട' എന്നും പിന്നീട് അത് ‘കാട്ടാക്കട' ആയി എന്നും പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home