നിർമാണം 13.5 കോടി ചെലവിൽ മു
മുതുവിള–നന്ദിയോട് റോഡ് റെഡി

നിർമാണം പൂർത്തിയാക്കിയ മുതുവിള– നന്ദിയോട് റോഡ്
ഗിരീഷ് എസ് വെഞ്ഞാറമൂട്
Published on Mar 03, 2026, 11:51 PM | 1 min read
വെഞ്ഞാറമൂട്
വാമനപുരം മണ്ഡലത്തിലെ മുതുവിള മുതൽ പരപ്പിൽ ചെല്ലഞ്ചി, പേരയം, കുടവനാട്, പാലുവള്ളിവഴി നന്ദിയോട് ചെന്നെത്തുന്ന റോഡ് വ്യാഴാഴ്‌ച നാടിന് സമർപ്പിക്കും. 13.5 കിലോമീറ്ററുള്ള റോഡ് ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പൂർത്തിയായത്. 5.5 മീറ്റർ വീതി ഉറപ്പാക്കി റോഡ് നവീകരിക്കാൻ 13.5 കോടി രൂപയാണ് ചെലവിടുന്നത്. കിഫ്ബി ഫണ്ടിങ്ങിലൂടെ കേരള റോഡ് ഫണ്ട് ബോർഡിന്റെയും പിഡബ്ല്യുഡിയുടെയും മേൽനോട്ടത്തിൽ ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയാണ് റോഡ് നിർമാണം പൂർത്തിയാക്കിയത്. വ്യാഴം വൈകിട്ട് 4ന് മന്ത്രി പി എ മുഹമ്മദ് റിയാസ് റോഡ് നാടിന് സമർപ്പിക്കും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും. ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 5 കോടി രൂപ വിനിയോഗിച്ചുള്ള 4.5 കിലോമീറ്ററുള്ള താന്നിമൂട് – കുടവനാട് –പേരയം റോഡും നിർമാണമാരംഭിച്ചു. കുടവനാട് -–പാലുവള്ളി റോഡിന്റെ 2 കിലോമീറ്ററിന് 2026-–27 ബജറ്റിൽ 3 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പാലുവള്ളിമുതൽ ആനകുളം ടവർവരെയും 3.5 കോടി രൂപ ഉപയോഗിച്ച് നവീകരണം നടക്കുകയാണ്.









0 comments