വെള്ളക്കെട്ടിൽ വലഞ്ഞ് ഉദിയൻകുളങ്ങരക്കാർ

ഉദിയൻകുളങ്ങര ജങ്ഷനിൽ അനുഭവപ്പെട്ട വെള്ളക്കെട്ട്
പാറശാല
മഴ തുടരുന്നതോടെ ദേശീയപാത ഉദിയൻകുളങ്ങര ജങ്ഷനിലെ വെള്ളക്കെട്ട് യാത്രക്കാരെയും വ്യാപാരികളെയും വലയ്‌ക്കുന്നു. അശാസ്ത്രീയമായ ഓടനിർമാണം കാരണം ചെറിയ മഴയിൽപ്പോലും വെള്ളക്കെട്ട് രൂക്ഷമാണ്. ചെങ്കൽ പഞ്ചായത്ത് സമയബന്ധിതമായി ഓട ശുചീകരിക്കാത്തതാണ് പ്രശ്‌നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. മാലിന്യം അടിഞ്ഞ് ഓട അടഞ്ഞതോടെ മഴവെള്ളം ഒഴുകിപ്പോകുന്നതിന് തടസ്സം നേരിടുന്നു. ഉദിയൻകുളങ്ങര പബ്ലിക് മാർക്കറ്റിൽനിന്നും മര്യാപുരത്തുനിന്നും ദേശീയ പാതയിൽ പ്രവേശിക്കുന്ന ഇടറോഡിൽനിന്നും ഒഴുകിവരുന്ന മഴവെള്ളം ഒലിച്ചു പോകാൻ സംവിധാനമില്ല. വ്യാപാര സ്ഥാപനങ്ങളിൽ മലിനജലം കയറുന്നു. കാൽനടയാത്രക്കാർ, ബസ് കാത്തുനിൽക്കുന്നവർ, ഇരുചക്രവാഹന യാത്രികർ എന്നിവർ ദുരിതമനുഭവിക്കുന്പോൾ യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി പ്രശ്‌നത്തിന് പരിഹാരം കാണാൻ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.









0 comments