എം എസ് ബീനയെ അനുസ്മരിച്ചു

ശ്രീചിത്രയിൽ എം എസ് ബീന അനുസ്മരണം ഗവ. പ്ലീഡർ ടി ഗീനാകുമാരി ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സ്റ്റാഫ് യൂണിയൻ വനിതാ സബ് കമ്മിറ്റി ചെയർപേഴ്സണായിരുന്ന എം എസ് ബീനയുടെ 26–-ാമത് അനുസ്മരണ ദിനം ആചരിച്ചു. ഗവ. പ്ലീഡർ ടി ഗീനാകുമാരി ഉദ്ഘാടനം ചെയ്തു. കെ വി മനോജ് കുമാർ അധ്യക്ഷനായി. എൻ വിനോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി. എസ് ജ്യോതിലക്ഷ്മി, കെ രാജ്മോഹൻ, ബി ശ്രീകുമാർ, കെ പി സുനിൽ, ലോകനായകി, സുമകുമാരി, എം ടി അരുൺ, ബി സുമേഷ് എന്നിവർ സംസാരിച്ചു.









0 comments