ad
Deshabhimani

മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കി പുനർവിന്യാസം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Aug 18, 2026, 12:00 AM | 1 min read

കൊല്ലം

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാക്കി സർക്കാർ പ്രഖ്യാപിച്ച കെ കരുണാകരൻ സ്മാരക മെഡിക്കൽ കോളേജിലേക്ക്‌ ഡോക്ടർമാരുടെ പുനർവിന്യാസം. ആവശ്യത്തിന്‌ ഡോക്ടർമാരില്ലാത്തതിനാൽ പ്രവർത്തനം അവതാളത്തിലായ കോന്നി, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ നിന്നടക്കം പ്രൊഫ-സർമാരെയും അസിസ്റ്റന്റ്‌ പ്രൊഫസർമാരെയും പുനർവിന്യസിച്ച്‌ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇറക്കിയ ഉത്തരവാണ്‌ മെഡിക്കൽ കോളേജുകളെ പ്രതിസന്ധിയിലാക്കുന്നത്‌. ഇതോടെ മെഡിക്കൽ കോളേജ് വിദ്യാർഥികൾക്കുള്ള അക്കാദമിക് ക്ലാസുകൾ ഉൾപ്പെടെ തടസ്സപ്പെടും. തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട്‌ മെഡിക്കൽ കോളേജുകളിൽനിന്നുള്ള പ്രൊഫസർമാരെയും പുതിയ മെഡിക്കൽ കോളേജിലേക്ക്‌ പുനർവിന്യസിച്ചിട്ടുണ്ട്‌. ഇവർക്ക്‌ പകരം നിയമനം സംബന്ധിച്ച്‌ അവ്യക്തത തുടരുന്നു. രണ്ട്‌ പ്രൊഫസർമാർ മാത്രമുള്ള തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അനാട്ടമി, ബയോകെമിസ്‌ട്രി വിഭാഗത്തിൽനിന്ന്‌ ഓരോരുത്തരെ വീതം മാറ്റി. ഇ‍ൗ വിഭാഗത്തിൽ യഥാക്രമം ആറും അഞ്ചും അസിസ്റ്റന്റ്‌ പ്രൊഫസർമാരുള്ള കോന്നിയിൽനിന്ന്‌ ഒരാളെ വീതം മാറ്റി. ബയോകെമിസ്‌ട്രിയിൽ ആറ്‌ അസിസ്റ്റന്റ്‌ പ്രൊഫസർമാരുള്ള ആലപ്പുഴയിൽനിന്ന്‌ ഒരാളെയും മാറ്റി നിയമിച്ചു. മൈക്രോബയോളജി വിഭാഗത്തിൽ ആകെ രണ്ട്‌ പ്രൊഫസർമാരുള്ള തൃശൂരിൽനിന്നാണ്‌ ഒരാളെ മാറ്റിയത്‌. ഫിസിയോളജി വിഭാഗത്തിൽ മൂന്ന്‌ പ്രൊഫസർമാരുള്ള തിരുവനന്തപുരത്തുനിന്ന്‌ ഒരാളെയും മാറ്റി. കോട്ടയം മെഡിക്കൽ കോളേജിലെ പത്തോളജി വിഭാഗം മേധാവിയും മെഡിക്കൽ സർവകലാശാലാ ഡീനും കൂടിയായ ഡോ. കവിതാരവിയെ നോഡൽ ഓഫീസർ തസ്‌തികയിൽ നിയമിച്ചു. അതോടെ കോട്ടയം മെഡിക്കൽ കോളേജിൽ പത്തോളജി വിഭാഗത്തിന് മേധാവിയും ഇല്ലാതായി.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home