ad
Deshabhimani

print edition വിഷം പെയ്ത മണ്ണിൽ തണലായവർ

DYFI.jpg

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഡിവെെഎഫ്ഐ നിർമിച്ച് നൽകിയ വീടുകളുടെ താക്കോൽ സംവിധായകൻ ലാൽ ജോസ് കൈമാറുന്നു. അന്നത്തെ സിപിഐ എം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളായിരുന്ന എം സ്വരാജ്, ടി വി രാജേഷ് എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Aug 18, 2026, 01:01 AM | 2 min read

കണ്ണൂർ: ഡിവൈഎഫ്‌ഐ നൽകിയ ഹർജിയിൽ സുപ്രീംകോടതി എൻഡോസൾഫാൻ കീടനാശിനി നിരോധിച്ചത് 2011 മെയ് 13ന്‌. നിരോധന ഉത്തരവിനൊപ്പം, ‘ജീവിക്കാനുള്ള അവകാശമാണ് പരമപ്രധാനം' എന്ന പ്രസ്‌താവനയും അന്നത്തെ ചീഫ് ജസ്റ്റിസ് എസ്‌ എച്ച്‌ കപാഡിയ നടത്തി. ഡിവൈഎഫ്ഐ നടത്തിയ നിയമപോരാട്ടത്തിന്റെ പ്രാധാന്യം വെളിപ്പെടുത്തുന്ന വാക്കുകൾ.


കാസർകോട്ടെ എൻഡോസൾഫാൻ ദുരിതബാധിത മേഖലകളിൽ ഉയർന്ന ഇരകളുടെ പ്രതിഷേധത്തിന് അന്തർദേശീയമാനം കൈവന്നത് ആ നിയമപോരാട്ടത്തിലൂടെ. ചെറിയ ആൾക്കൂട്ട സംഘടനകൾ വലിയ വാചകക്കസർത്ത് നടത്തിയപ്പോൾ, ഫലപ്രദമായി പോരാടിയത്‌ ഡിവൈഎഫ്ഐ.


2009ലാണ് ഡിവൈഎഫ്ഐ എൻഡോസൾഫാൻ വിഷയത്തിൽ പ്രക്ഷോഭം ആരംഭിച്ചത്. ദുരിതബാധിതർക്കായി ട്രൈബ്യൂണൽ രൂപീകരിക്കുക, നഷ്‌ടപരിഹാരം വിഷക്കമ്പനിയിൽനിന്ന്‌ ഈടാക്കുക, സമഗ്ര പുനരധിവാസ പാക്കേജ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാരിന്റെയും കോടതികളുടെയും മുന്നിൽ സമർപ്പിച്ചു. ഇതിനുമുന്നോടിയായി ദുരിതമേഖലയിൽ അതിജീവന സന്ദേശയാത്ര നടത്തി.


വിഷമഴ ബോധംകെടുത്തിയുറക്കിയ എൻമകജെയിലെ സ്വർഗയിൽനിന്നാണ്‌ യാത്ര തുടങ്ങിയത്‌. അന്നത്തെ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്‌ യാത്ര നയിച്ചു. നാല് പഞ്ചായത്തുകളിൽ രണ്ടുനാൾ നടന്ന യാത്രയിൽ ജനങ്ങളുടെ പരാതി സ്വീകരിച്ചു. അതിന് ശേഷമായിരുന്നു നിയമപോരാട്ടം.


സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ കൃഷ്‌ണൻ വേണുഗോപാലിനെ കേസ് ഏൽപ്പിച്ചു. അഭിഭാഷകരായ ദീപക് പ്രകാശ്, ബിജു രാമൻ, ഉഷ നന്ദിനി, സുഭാഷ് ചന്ദ്രൻ എന്നിവരും വാദത്തിന് കോടതിയിലെത്തി. ദുരിതംപെയ്‌ത 11 പഞ്ചായത്തുകളിലെ ജനങ്ങളുടെ വിലാപം സുപ്രീംകോടതിയുടെ കാതുകളിൽ നിരന്തരം കേൾപ്പിച്ചു.


എം ബി രാജേഷും എം സ്വരാജും ടി വി രാജേഷും ഭാരവാഹികളായിരുന്ന സംസ്ഥാനകമ്മിറ്റി നിയമപോരാട്ടത്തിന് പിന്തുണയും സാമ്പത്തിക സഹായവുമായി നേതൃനിരയിലുണ്ടായി. ഇതോടെ പ്രത്യക്ഷ സമരപരിപാടികളും സജീവമാക്കി. തുടർന്ന് എൻഡോസൾഫാൻ ഉൽപ്പാദിപ്പിക്കുന്ന കൊച്ചിയിലെ എച്ച്ഐഎൽ കമ്പനി പൂട്ടേണ്ടിവന്നു.

​കാരുണ്യത്തിന്റെ ചില്ല പൂത്തു


​ദുരിതമേഖലയിലെ ജീവകാരുണ്യപ്രവർത്തനം ഡിവൈഎഫ്ഐ 2010ൽ തുടങ്ങിയതാണ്‌. ‘അതിജീവനം’ പരിപാടിയിലൂടെ കാസർകോട് ജില്ലാ കമ്മിറ്റി ഒരു കോടിയോളം രൂപ സമാഹരിച്ചു. രണ്ടര ലക്ഷം രൂപവീതം ചെലവിട്ട് ഒറ്റ വർഷം 15 വീട്‌ നിർമിച്ചുനൽകി. സംവിധായകൻ ലാൽ ജോസ് അടക്കമുള്ളവർ താക്കോൽ കൈമാറാനെത്തി.


ദുരിതമേഖലയിലെ 50 കുട്ടികൾക്ക് അര ലക്ഷംരൂപയുടെ വിദ്യാഭ്യാസ സ്‌കോളർഷിപ്പ്‌ നൽകി. ഉൾനാടുകളിൽനിന്ന്‌ രോഗികളെ സൗജന്യമായി ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സർവീസ് ആരംഭിച്ചു. എൻഡോസൾഫാൻ സഹായനിധിയുമുണ്ടാക്കി. ദുരിതബാധിതർക്ക്‌ നഷ്‌ടപരിഹാരത്തിന് ദേശീയ മനുഷ്യാവകാശ കമീഷനെയും സമീപിച്ചു.


2010 ഡിസംബർ 31ന് ജസ്റ്റിസ് കെ ജി ബാലകൃഷ്‌ണൻ അധ്യക്ഷനായ കമീഷൻ ഇരകൾക്ക്‌ അഞ്ചു ലക്ഷം രൂപവീതം നൽകാൻ ഉത്തരവിട്ടു. ഗുരുതര അസുഖം ബാധിച്ചവർക്കും പൂർണമായും കിടപ്പിലായവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും എന്നിവർക്ക് അഞ്ചു ലക്ഷം വീതവും മറ്റുള്ളവർക്ക് മൂന്നു ലക്ഷം വീതവും നൽകണമെന്നായിരുന്നു വിധി. 2022ൽ എൽഡിഎഫ്‌ സർക്കാരാണ്‌ കമീഷൻ ഉത്തരവുപ്രകാരമുള്ള അഞ്ചു ലക്ഷം 4,808 പേർക്ക്‌ നൽകി
യത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home