ad
Deshabhimani

വായനായനം സാംസ്കാരികോത്സവം

വായനായനം സാംസ്കാരികോത്സവം സി കെ ഹരീന്ദ്രൻ എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു
വെബ് ഡെസ്ക്

Published on Jun 30, 2026, 12:00 AM | 1 min read

പാറശാല

അധ്യാപക ദമ്പതികളായ ഡോ. എസ് രമേഷ് കുമാറും ഡോ. ബിനിഷ്മയും രചിച്ച 5 പഠനഗ്രന്ഥങ്ങൾ 50 ഗ്രന്ഥശാലകൾക്ക്‌ നൽകിയതിന്റെ ഭാഗമായി നടന്ന വായനായനം സാംസ്കാരികോത്സവം സി കെ ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. യുവജനവേദി ഗ്രന്ഥശാല പ്രസിഡന്റ് അഡ്വ. വി എസ് സുരേഷ് കുമാർ അധ്യക്ഷനായി. ഡോ. കെ എസ് രവികുമാർ, പ്രൊഫ. വി കാർത്തികേയൻ നായർ, വാഴാലി വേലുക്കുട്ടിപ്പിള്ള, നഗരസഭാ വൈസ് ചെയർമാൻ കെ കെ ഷിബു, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് അഡ്വ.എസ് എസ് റോജി, സെക്രട്ടറി ശിവപ്രകാശ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ് ഗോപകുമാർ, കവികളായ ഡോ. ബിജു ബാലകൃഷ്ണൻ, സുമേഷ് കൃഷ്ണൻ, വായനായനം സെക്രട്ടറി ഡോ.ഫ്രാങ്ക്ളിൻ, കൺവീനർ ഡോ. അഗസ്റ്റിൻ ജോസ് , ഡോ. എസ് രമേഷ് കുമാർ, ഡോ. ബിനിഷ്മ എന്നിവർ സംസാരിച്ചു. മുതിർന്ന വായനക്കാരെയും ആദരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home