രാജേഷിന്റെ ഭാര്യക്ക് ജോലി നൽകണം: എം വി ഗോവിന്ദൻ

സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രാജേഷിന്റെ കല്ലിയൂരിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണുന്നു
തിരുവനന്തപുരം
കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നേമം സ്വദേശി രാജേഷിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു. ഉന്നതമായ മനുഷ്യസ്നേഹം ഉയര്‍ത്തിപ്പിടിച്ചാണ് രാജേഷ് മരിച്ചത്. ചെറുപ്രായത്തിലുള്ള കുട്ടികളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന് സാന്പത്തിക ബാധ്യതകളുണ്ട്. വീടെന്ന സ്വപ്നം പൂർത്തിയായിട്ടില്ല. രാജേഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും എം വി ഗോവിന്ദന്‍ ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടാമെന്ന് കുടുംബത്തിന് ഉറപ്പുനൽകിയാണ് അദ്ദേഹം മടങ്ങിയത്. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ജയരാജൻ, നേമം ഏരിയ സെക്രട്ടറി എ പ്രതാപചന്ദ്രൻ, ജി എൽ ഷിബു, എസ് ആർ ശ്രീരാജ് എന്നിവരും ഒപ്പമുണ്ടായി.










0 comments