ചുനക്കര വെള്ളത്തിൽ

ചാരുംമൂട്
ശക്തമായ മഴയെത്തുടർന്ന് ചുനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വെള്ളത്തിലായി. ചുനക്കര കിഴക്കുംമുറി, അമ്പലവാർഡ്, ചുനക്കര നടുവിൽ കിഴക്ക്, ചാരുംമൂട് വാർഡ്, തെക്കുമുറി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. മഴ തുടർന്നാൽ വീടുകളിലും വെള്ളംകയറാൻ സാധ്യതയുണ്ട്. എം എസ് അരുൺകുമാർ എംഎൽഎയും ചുനക്കര പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും വെള്ളംകയറിയ പ്രദേശം സന്ദർശിച്ചു. ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി എംഎൽഎ പറഞ്ഞു. മഴ തുടർന്നാൽ ദുരിതാശ്വാസക്യാമ്പ് ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭനയും വൈസ്‌പ്രസിഡന്റ് പി മധുവും പറഞ്ഞു.
എം എസ് അരുൺകുമാർ എംഎൽഎ വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. ക്യാമ്പിൽ താമസിക്കുന്നവരുടെ പ്രശ്നങ്ങൾ കേട്ട് പരിഹാരത്തിന് നിർദേശങ്ങൾ നൽകി. ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കി. ജലനിരപ്പ് വീണ്ടും ഉയർന്നാൽ കൂടുതൽ ക്യാമ്പുകൾ തുറക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി വിശ്വനാഥൻ, ബ്ലോക്ക്-, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായി.










0 comments