ad
Deshabhimani

മനംകുളിർക്കെ മഴ

വ്യാഴം വെെകിട്ട് പെയ്ത മഴയിൽ നഗരത്തിലെ കാഴ്ച

വ്യാഴം വെെകിട്ട് പെയ്ത മഴയിൽ നഗരത്തിലെ കാഴ്ച

വെബ് ഡെസ്ക്

Published on May 08, 2026, 12:00 AM | 1 min read

തിരുവനന്തപുരം

നഗരത്തിലും പരിസരപ്രദേശങ്ങളിലും മനംകുളിർക്കെ മഴ. ഏതാനും ദിവസം നേരിയ മഴ ലഭിച്ചിരുന്നെങ്കിലും വ്യാഴാഴ്‌ചയാണ്‌ പരക്കെ മഴ പെയ്തത്. വൈകിട്ട്‌ 5.30ന്‌ ആരംഭിച്ച മഴ മണിക്കൂറോളം നീണ്ടു. താഴ്‌ന്ന സ്ഥലങ്ങളിലും റോഡിലും വെള്ളംകയറി. മിന്നലും ഇടിയും വ്യാപകമായിരുന്നു. 44 മില്ലിമീറ്റർ മഴ ലഭിച്ചതായാണ്‌ കണക്ക്‌. സ്ഥലവും പെയ്‌ത മഴയുടെ അളവും: തുരുത്തുംമൂട് 57 മില്ലിമീറ്റർ, പാലോട് 45, കഴക്കൂട്ടം 39, കാര്യവട്ടം 37, പ്ലാവൂർ 34, ചെമ്പൻകോട്‌ 24, പള്ളിപ്പുറം 23, വിളപ്പിൽശാല 22, കിഴക്കേകോട്ട 22, മാറനല്ലൂർ 17, കാട്ടായിക്കോണം 12, കാവിൻപുറം ആറ്‌. വേനൽമഴയിൽ വൻകുറവുണ്ടായി. ഡാമുകളിലും ജലസംഭരണികളിലും വെള്ളം കുറഞ്ഞിരിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home