ad
Deshabhimani

നടപടിയില്ലാതെ സർക്കാർ

പകർച്ചവ്യാധി പടരുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖിക

Published on Jun 22, 2026, 01:07 AM | 1 min read

പാലക്കാട്‌

ജില്ലയിൽ പകർച്ചവ്യാധികൾ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. പനി, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്ലുവൻസ അടക്കമുള്ള രോഗങ്ങളാണ്‌ ജില്ലയിൽ പടരുന്നത്‌. ശനിയാഴ്‌ച മാത്രം 1,237 പേരാണ് വിവിധ സർക്കാർ ആശുപത്രികളിൽ പനിബാധിച്ച് ചികിത്സതേടിയത്. ഇതിൽ രോഗലക്ഷണങ്ങൾ ഗുരുതരമായ 17 പേരുണ്ട്. ജില്ലയിൽ ഡെങ്കിപ്പനി ഭീഷണിയും ശക്തമാണ്. 57 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്‌. രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. അകത്തേത്തറ, പിരായിരി തുടങ്ങിയ പ്രദേശങ്ങളിലാണ്‌ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്‌. എലിപ്പനി ലക്ഷണങ്ങളോടെ ഒരാൾ നിരീക്ഷണത്തിലും ഒരാൾക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. മരുതറോഡ്‌ പരിധിയിലുള്ള ആൾക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. മറ്റ് പകർച്ചവ്യാധികളായ വയറിളക്ക രോഗങ്ങൾ ബാധിച്ച് 222 പേരും ചിക്കൻപോക്സ് ബാധിച്ച് 12 പേരും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് രണ്ടുപേരും ഇൻഫ്ലുവൻസ ബാധിച്ച് ഒരാളും കഴിഞ്ഞദിവസം ചികിത്സതേടിയിട്ടുണ്ട്. മഴക്കാലപൂർവ ശുചീകരണം, രോഗപ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ സംസ്ഥാനസർക്കാർ യാതൊരു നടപടിയുമെടുക്കാത്തതാണ്‌ രോഗവ്യാപനത്തിനുകാരണം.

ജാഗ്രത വേണം

• ആഴ്ചയിലൊരിക്കൽ വീടുകളിലും സ്ഥാപനങ്ങളിലും "ഡ്രൈ ഡേ' ആചരിച്ച് പരിസരം വൃത്തിയാക്കുക. വെള്ളം കെട്ടിക്കിടക്കാൻ 
സാധ്യതയുള്ള എല്ലാ സാഹചര്യങ്ങളും പൂർണമായും ഒഴിവാക്കുക. കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കുക. • കുടിക്കാൻ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക. 
കിണറുകളും മറ്റ് കുടിവെള്ള സ്രോതസ്സുകളും സൂപ്പർ ക്ലോറിനേഷൻ നടത്തണം. ഹോട്ടലുകളിലും തട്ടുകടകളിലും ശുദ്ധമായ വെള്ളം 
മാത്രമേ ഉപയോഗിക്കാവൂ. • മലിനജലവുമായി സമ്പർക്കത്തിൽ വരുന്ന കർഷകർ, ക്ഷീരകർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ നിർബന്ധമായും കൈയുറയും ഗംബൂട്ടും ധരിക്കണം. • സ്വയംചികിത്സ പൂർണമായും ഒഴിവാക്കണം



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home