നീറിക്കോട് മെനേലി പാടശേഖരം നികത്താൻ ശ്രമം

നീറിക്കോട് മെനേലി പാടശേഖരം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് നികത്താൻ ശ്രമിച്ചപ്പോൾ
ആലങ്ങാട്
നെൽക്കൃഷി ചെയ്തിരുന്ന നീറിക്കോട് മെനേലി പാടശേഖരം അനധികൃതമായി തരംമാറ്റാനുള്ള ശ്രമം സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ തടഞ്ഞു. ആലങ്ങാട് പഞ്ചായത്ത് ഓഫിസിന്റെ മുന്നിലുള്ള പത്തേക്കറോളം വരുന്ന ഈ പാടശേഖരത്തിന്റെ ഒരു ഭാഗമാണ് അവധിദിവസം മുന്നിൽക്കണ്ട് വ്യക്തി തരംമാറ്റാൻ ശ്രമിച്ചതെന്ന് പരാതി ഉയർന്നിട്ടുണ്ട്.
വർഷങ്ങൾക്കുമുന്പ് ഇവിടെ നെൽക്കൃഷി സജീവമായിരുന്നു. കുറച്ചുവർഷമായി ഈ പാടശേഖരം കൃഷി ചെയ്യാതായതോടെ തരിശുകിടക്കുന്നു. ഞായർ രാവിലെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് നികത്താൻ ശ്രമിച്ചത്. പാടശേഖരത്തുനിന്ന് പത്തടിയിലേറെ താഴ്ചയിൽ മണ്ണെടുത്തുമാറ്റിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ ഒത്താശയോടെയാണ് തരംമാറ്റൽ നടക്കുന്നതെന്ന ആരോപണം ശക്തമാണ്. ആലങ്ങാട്- കരുമാല്ലൂർ പഞ്ചായത്തുകളിൽ ഭരണമാറ്റം ഉണ്ടായതോടെ പത്തിടത്താണ് ഭൂമാഫിയ നിലവും തണ്ണീർത്തടവും നികത്താൻ ശ്രമിച്ചത്.
റവന്യു അധികൃതർ ഈ പ്രശ്നത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഐ എം നീറിക്കോട് ഈസ്റ്റ് ബ്രാഞ്ച് ആവശ്യപ്പെട്ടു.










0 comments