ad
Deshabhimani

നേപ്പാൾ സ്വദേശിനിയെ 
മലയാളി യുവാവ് മിന്നുകെട്ടി

WEDDING

സരു പൊഖേലും രാഹുൽരാജനും വിവാഹിതരായപ്പോൾ

വെബ് ഡെസ്ക്

Published on Jun 22, 2026, 02:09 AM | 1 min read

പറവൂർ


​അതിർത്തി കടന്നെത്തിയ പ്രണയസ്വപ്നങ്ങൾക്ക് സാഫല്യമേകി നേപ്പാൾ സ്വദേശിനിക്ക് മലയാളി യുവാവ് താലി ചാർത്തി. നേപ്പാളിലെ സുദീപ് പൊഖേലിന്റെയും പൂജ പൊഖേലിന്റെയും മകൾ സരു പൊഖേലിനെ പറവൂർ കടവത്ത് റോഡ് നിവൃത്തി വീട്ടിൽ പരേതനായ സി എം രാജന്റെയും പി കെ ഷൈലജയുടെയും മകൻ രാഹുൽരാജനാണ് മിന്നുകെട്ടിയത്.


ഞായർ രാവിലെ ഒമ്പതിനും 9.30നും മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ചേന്ദമംഗലം പാലിയം പുതിയതൃക്കോവ് ക്ഷേത്രത്തിലായിരുന്നു വിവാഹം. തനിനാടൻ മലയാളി പെൺകുട്ടിയെപ്പോലെ അണിഞ്ഞൊരുങ്ങിയാണ് സരു വിവാഹവേദിയിൽ എത്തിയത്.


നാല് വർഷംമുന്പ്‌ ഹൈദരാബാദിലെ ഐടി കമ്പനിയിൽ ഒരുമിച്ചു ജോലി ചെയ്യുമ്പോഴാണ് ഇരുവരും പ്രണയത്തിലായത്. മുഖ്യമന്ത്രി വി ഡി സതീശൻ വിവാഹച്ചടങ്ങിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home