പൾസ് പോളിയോ
തുള്ളിമരുന്ന് നുണയാൻ 1.79 ലക്ഷം കുഞ്ഞുങ്ങൾ

തിരുവനന്തപുരം
ജില്ലയിൽ ഞായറാഴ്‌ച അഞ്ചുവയസ്സിനുതാഴെയുള്ള 1,79,595 കുഞ്ഞുങ്ങൾക്ക് പൾസ് പോളിയോ തുള്ളിമരുന്ന് നൽകും. എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സുഗമമായി വിതരണം നടത്തുന്നതിന് 2139 ബൂത്തുകൾ സജ്ജീകരിച്ചു. ആരോഗ്യകേന്ദ്രങ്ങൾ, അങ്കണവാടികൾ, സ്‌കൂളുകൾ, വായനശാലകൾ എന്നിവിടങ്ങളിലായി 2076 ബൂത്തുകളും ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലായി 50 ട്രാൻസിറ്റ് ബൂത്തുകളും തയ്യാറാക്കി. അതിഥിത്തൊഴിലാളികളുടെ വാസസ്ഥലങ്ങൾ, ക്യാമ്പുകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ കേന്ദ്രീകരിച്ച് 13 മൊബൈൽ യൂണിറ്റുകളും പ്രവർത്തിക്കും.










0 comments