പ്രതിഷേധമുയരണം: എം എ ബേബി

സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും വി കെ സനോജും പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം
തലസ്ഥാനത്ത് പൊലീസും യൂത്ത് കോൺഗ്രസ് ഗുണ്ടകളും നടത്തിയ വിദ്യാർഥി വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞു. മന്ത്രി ഒ ജെ ജനീഷിന്റെ നേതൃത്വത്തിലാണ് ആക്രമണം അഴിച്ചുവിട്ടത്. ഇത് അംഗീകരിക്കാനാകില്ല. യൂത്ത് കോൺഗ്രസുകാരാണ് ആക്രമണം ആരംഭിച്ചത്. വിദ്യാർഥികൾക്കുനേരെ ചുടുകട്ടയും ബിയർ കുപ്പിയും തീപ്പന്തവും എറിഞ്ഞു. പിന്നാലെ പൊലീസ് ഹോസ്റ്റലിൽ ഇരച്ചുകയറി വിദ്യാർഥികളെ വളഞ്ഞിട്ടാക്രമിച്ചു. രണ്ട് വിദ്യാർഥികളുടെ തല അടിച്ചുപൊട്ടിച്ചു. ഉത്തരേന്ത്യയിലെ പൊലീസ് നരവേട്ടയ-്ക്ക് തുല്യമായാണ് കേരള പൊലീസ് അഴിഞ്ഞാടിയത്. ഇതിന് പിന്നിൽ വൻ ഗൂഢാലോചനയുണ്ട്. ഇതൊന്നും അംഗീകരിക്കാനാകില്ല. അക്രമികളായ പൊലീസുകാർക്കെതിരെ നടപടി വേണം. ഹോസ്റ്റലിലേക്ക് പന്തവും ബിയർ കുപ്പിയുമെറിഞ്ഞ യൂത്ത് കോൺഗ്രസുകാർക്കെതിരെയും നടപടി വേണം –എം എ ബേബി ആവശ്യപ്പെട്ടു.









0 comments