Deshabhimani

തയ്യൽ തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം

ജില്ലാ തയ്യൽ തൊഴിലാളി യൂണിയൻ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

ജില്ലാ തയ്യൽ തൊഴിലാളി യൂണിയൻ കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 01, 2026, 01:46 AM | 1 min read

ആലപ്പുഴ

തയ്യൽ തൊഴിലാളികളുടെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനും വേതനം വർധിപ്പിക്കാനും സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ കാര്യക്ഷമമായി ലഭ്യമാക്കാനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജില്ലാ തയ്യൽ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ്‌ ജി രാജമ്മ അധ്യക്ഷയായി. 
 ജില്ലാ സെക്രട്ടറി ലീലാമ്മ ധനപാലൻ, ലീലാമ്മ ഭാസ്കരൻ, പി എ ബിനു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ജി രാജമ്മ (പ്രസിഡന്റ്‌), ലീലാമ്മ ധനപാലൻ (സെക്രട്ടറി), ലീലാമ്മ ഭാസ്കരൻ (ട്രഷറർ), പി എ ബിനു, സ-ഫിയ സുധീർ (വൈസ്‌ പ്രസിഡന്റുമാർ), കെ എൽ പ്രിയ, കെ എസ്‌ ചന്ദ്രലേഖ, സഞ്ജു (ജോയിന്റ്‌ സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home