ഗ്യാനേഷ് കുമാർ രാജിവയ്‌ക്കണം
ഡിവൈഎഫ്ഐ മാർച്ചിൽ പ്രതിഷേധമിരമ്പി

കൊല്ലം
ബിജെപി ഏജന്റായി പ്രവർത്തിക്കുന്ന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ പൊലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു. ബാരിക്കേഡ് ചാടിക്കടന്ന പ്രവർത്തകർ പോസ്റ്റ് ഓഫീസ് കവാടത്തിനുമുന്നിൽ പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം സംസ്ഥാന പ്രസിഡന്റ് ചിന്ത ജെറോം ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം ഹരികൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി ആര്‍ ശ്രീനാഥ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ശ്യാം മോഹൻ, ജില്ലാ ട്രഷറർ യു പവിത്ര, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി പി അഭിമന്യൂ, പി അനന്തു, വൈസ് പ്രസിഡന്റുമാരായ ഡോ. വി മിഥുൻ, അമീഷ് ബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ മനുദാസ്, ഐ നിഷാദ്, അബാദ് ഫാഷ എന്നിവർ സംസാരിച്ചു.









0 comments