ലേബർ കോഡ് നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണം

ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പി പി ചിത്തരഞ്ജൻ ഉദ്‌ഘാടനംചെയ്യുന്നു
എം സുരേന്ദ്രൻ നഗർ (പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാൾ)
ദശാബ്ദങ്ങൾ നീണ്ട പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിൽനിയമങ്ങൾ അട്ടിമറിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ ലേബർ കോഡുകൾ നടപ്പാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കത്തിൽനിന്ന് പിന്തിരിയണമെന്ന് ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സർക്കാർ അധികാരമേറ്റ് നൂറ് ദിവസം പിന്നിട്ടിട്ടും ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനെ നിയമിക്കാത്തത് പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് കാലതാമസം വരുത്തും. ബോർഡിന്റെ സേവനങ്ങൾ സുതാര്യവും വേഗത്തിലുമാക്കണം. ജീവിത ചെലവിന് അനുസൃതമായി ആനുകൂല്യങ്ങൾ പരിഷ്കരിച്ച് കാലോചിതമായി വർധിപ്പിക്കണം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അവശ്യ മരുന്നുകളുടെയും സർജിക്കൽ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പുവരുത്തണം. ഡോക്‌ടർമാരുടെയും നഴ്സുമാരുടെയും ഒഴിവുകൾ നികത്തണം തുടങ്ങിയ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു. എം സുരേന്ദ്രൻ നഗറിൽ (പറവൂർ ഇ എം എസ് കമ്യൂണിറ്റി ഹാൾ) രാവിലെ യൂണിയൻ ജില്ലാ പ്രസിഡന്റ് കോശി അലക്സ് പതാകയുയർത്തി. സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി പി പി ചിത്തരഞ്ജൻ ഉദ്ഘാടനംചെയ്തു. കോശി അലക്സ് അധ്യക്ഷനായി. കെ അജയൻ രക്തസാക്ഷി പ്രമേയവും വി ടി രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ സി രാജഗോപാൽ സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി വി ബി അശോകൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ, സിപിഐ എം ഏരിയ സെക്രട്ടറി സി ഷാംജി, സിഐടിയു ഏരിയ സെക്രട്ടറി ജെ ജയകുമാർ, എസ് രമേശൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എ ഓമനക്കുട്ടൻ സ്വാഗതം പറഞ്ഞു. ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ രാജ്യ തലസ്ഥാനത്ത് ലക്ഷംപേർ പങ്കെടുക്കുന്ന സമരം നടത്തുമെന്ന് റെഡ് ബ്രിഗേഡ് സല്യൂട്ട് സ്വീകരിച്ച് സിഐടിയു നാഷണൽ കൗൺസിൽ അംഗം ആർ നാസർ പറഞ്ഞു. ജില്ലാ പ്രസിഡന്റ് എച്ച് സലാം സിഐടിയു സന്ദേശം ഏറ്റുവാങ്ങി. സബ്‌കമ്മിറ്റികൾ മിനിറ്റ്സ്: പി സജീവൻ (കൺവീനർ) എൻ പി സ്‌നേഹജൻ, വൈ ഹാരിസ്, കെ മധു. പ്രമേയം: എം കെ മനോജ് (കൺവീനർ) എം വി ഹൽത്താഫ്, കെ പി ഉല്ലാസ്, ദേവദാസ്.









0 comments