ad
Deshabhimani

ആർഎസ്‌എസ്‌ ആക്രമണം

ഐഡിഎസ്എഫ്എഫ്കെ വേദിയിൽ പ്രതിഷേധം

എസ്‌ആർഎഫ്‌ടിഐ വിദ്യാർഥികൾക്കുനേരെ ആർഎസ്‌എസുകാർ നടത്തിയ ആക്രമണത്തിനെതിരെ ഹ്രസ്വ ചലച്ചിത്രമേള 
വേദിയിൽ ഡെലിഗേറ്റുകൾ പ്രതിഷേധിച്ചപ്പോൾ

എസ്‌ആർഎഫ്‌ടിഐ വിദ്യാർഥികൾക്കുനേരെ ആർഎസ്‌എസുകാർ നടത്തിയ ആക്രമണത്തിനെതിരെ ഹ്രസ്വ ചലച്ചിത്രമേള 
വേദിയിൽ ഡെലിഗേറ്റുകൾ പ്രതിഷേധിച്ചപ്പോൾ

വെബ് ഡെസ്ക്

Published on Sep 28, 2026, 12:00 AM | 1 min read

തിരുവനന്തപുരം

കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ്‌ആർഎഫ്‌ടിഐ) ആർഎസ്‌എസുകാർ നടത്തിയ അതിക്രമത്തിനെതിരെ ഐഡിഎസ്‌എഫ്‌എഫ്‌കെ വേദിയിൽ പ്രതിഷേധം. ക്യാന്പസിൽ പ്രകോപന പ്രസംഗം നടത്തിയ സംഘപരിവാർ പരിപാടി ചോദ്യംചെയ്‌ത വിദ്യാർഥികളെ ആക്രമിക്കുകയും ഭീകരാന്തരീക്ഷം സൃഷ്‌ടിക്കുകയുമായിരുന്നു. എസ്‌ആർഎഫ്‌ടിഐയിലെ വിദ്യാർഥികൾക്ക്‌ ഡെലിഗേറ്റുകൾ ഐക്യദാർഢ്യം അറിയിച്ചു. ആർഎസ്‌എസ്‌ ആക്രമണത്തിനെതിരെ നിലയുറപ്പിക്കണമെന്ന്‌ പ്രതിഷേധക്കാർ പറഞ്ഞു. പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം മുഴക്കിയും കൈരളി തിയറ്റർ പടവിൽ പ്രതിഷേധക്കാർ അണിനിരന്നു. എസ്‌ആർഎഫ്‌ടിഐ, കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്‌സ് ഫിലിം സ്‌കൂൾ വിദ്യാർഥികളുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധം നടന്നത്‌.

ആശിഷ് 
രാജാധ്യക്ഷയുടെ പ്രഭാഷണം ഇന്ന്

ഐഡിഎസ്എഫ്എഫ്കെയുടെ ഭാഗമായി സമകാലിക ഇന്ത്യൻ ഡോക്യുമെന്ററിയെ സംബന്ധിച്ച് പ്രമുഖ ചലച്ചിത്ര പണ്ഡിതനും ആർട്ട് ക്യൂറേറ്ററും സാംസ്കാരിക സൈദ്ധാന്തികനുമായ ആശിഷ് രാജാധ്യക്ഷ പ്രഭാഷണം നടത്തും. തിങ്കൾ പകൽ 11ന്‌ ഹോട്ടൽ ഹൊറൈസണിലെ ഗാലക്സി ഹാളിലാണ്‌ പരിപാടി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home