സെക്രട്ടറിയറ്റിലേക്ക് സ്വകാര്യ ബസ് ഉടമകളുടെ മാർച്ച്

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കുക എന്ന ആവശ്യം ഉന്നയിച്ച് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നടത്തിയ സെക്രട്ടറിയറ്റ് ധർണ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു
തിരുവനന്തപുരം
സ്വകാര്യ ബസ് വ്യവസായത്തെയും തൊഴിലാളികളെയും വഴിയാധാരമാക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ സ്വകാര്യ ബസുടമകളും കുടുംബാംഗങ്ങളും സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. പ്രിയദർശിനി സൗജന്യ യാത്രാപദ്ധതി നടപ്പാക്കിയ റൂട്ടുകളിൽ സ്വകാര്യ ബസുകളുടെ വരുമാനം നിലച്ച അവസ്ഥയാണ്. സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് സർവീസ് നടത്താമെന്ന വിദഗ്ധസമിതി ശുപാർശപോലും സർക്കാർ നടപ്പാക്കുന്നില്ലെന്നും പ്രതിഷേധക്കാർ ആരോപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് കെ കെ തോമസ്, ജനറൽ സെക്രട്ടറി ഹംസ ഏരിക്കുന്നൻ, ട്രഷറർ എം എസ് പ്രേംകുമാർ, സി മനോജ് കുമാർ എന്നിവർ സംസാരിച്ചു.







0 comments