ad
Deshabhimani

പ്രതിധ്വനി ക്വിസ ഫിലിം ഫെസ്റ്റ് സമാപിച്ചു

വിലാ-ഡിസയര്‍ ആന്‍ഡ് ഡ്യൂ മികച്ച ചിത്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2025, 12:29 AM | 1 min read

തിരുവനന്തപുരം

ഐടി ജീവനക്കാരുടെ ക്ഷേമ സംഘടന പ്രതിധ്വനി സംഘടിപ്പിച്ച 14–-ാമത് ക്വിസ ചലച്ചിത്രോത്സവം സമാപിച്ചു. മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാര്‍ഡ് അമിത് വേണുഗോപാല്‍ സംവിധാനം ചെയ്ത വിലാ-ഡിസയര്‍ ആന്‍ഡ് ഡ്യൂ കരസ്ഥമാക്കി. മനു കൃഷ്ണ സംവിധാനം ചെയ്ത റെപ്ലെ സ്‌നാറ്റസ് ആണ് മികച്ച രണ്ടാമത്തെ ചിത്രം. തിരക്കഥ: എം വി സായ്‌നാഥ് (സിനിമ: മൈ ബിലവ്ഡ്), മികച്ച സംവിധായകന്‍: എം അമല്‍ (ഡെലുലു), നടന്‍: വിഷ്ണു ആര്‍ പ്രേം (ഓണച്ചാത്തന്‍), നടി: ഗൗരി വിനോദ്, ഛായാഗ്രാഹകന്‍: നിതിന്‍ സിങ്‌ (വിലാ-ഡിസയര്‍ ആന്‍ഡ് ഡ്യൂ), മികച്ച എഡിറ്റര്‍: അജയ് ദേവ് ദിനേശ് (നീന സൈനിങ്‌ ഓഫ്) പ്രേക്ഷക അവാര്‍ഡ്: നീന സൈനിങ്‌ ഓഫ്. റീല്‍സ് മത്സരത്തില്‍ എ സജീവ്ഖാന്‍ ഒന്നാം സമ്മാനവും എസ്‌ പി അഖില്‍ രണ്ടാം സമ്മാനവും നേടി. എഐ വീഡിയോ മത്സരത്തിൽ ചാവു റൈസ് ഓഫ് ദി ഡെഡ് ഒന്നാം സമ്മാനം നേടി. ചാപ്റ്റര്‍ 1 ദി റൈസ് ഓഫ് ബെഹ്മൂത്ത രണ്ടാം സ്ഥാനം കരസ്ഥമാക്കി. ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലെ ഐടി ജീവനക്കാര്‍ നിര്‍മിച്ച 32 ഷോര്‍ട്ട് ഫിലിമാണ് പുരസ്‌കാരത്തിനായി മത്സരിച്ചത്. നടൻ മുരളി ഗോപി അവാര്‍ഡുകൾ വിതരണം ചെയ്തു. എം എഫ് തോമസ്, എം സി അശ്വിന്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ എസ്‌ ഹരി, രാജീവ് കൃഷ്ണന്‍, വിനീത് ചന്ദ്രന്‍, വിഷ്ണു രാജേന്ദ്രന്‍, അജിത്ത് അനിരുദ്ധന്‍, ആർ വിമല്‍ എന്നിവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home