തപാൽ ജീവനക്കാർ പോസ്റ്റ് കാർഡ് സമരം നടത്തി

നെയ്യാറ്റിൻകര
ടൗൺ പോസ്റ്റ് ഓഫീസ് പൂട്ടിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവൻ തപാൽ ജീവനക്കാരും സൂപ്രണ്ടിന് പ്രതിഷേധ പോസ്റ്റ് കാർഡ് അയച്ച് സമരം നടത്തി. എൻഎഫ്പിഇ സംസ്ഥാന കൺവീനർ വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പോസ്റ്റുകാർഡുകളാണ് തിരുവനന്തപുരം സൂപ്രണ്ടിന് ദിവസം ലഭിച്ചത്. വരും ദിവസങ്ങളിൽ സൂപ്രണ്ട് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും പോസ്റ്റൽ ജീവനക്കാരും കുടുംബങ്ങളും ജനപ്രതിനിധികളുമായി കൂട്ട നിരാഹാര സമരവും നടത്തുമെന്ന് വിനോദ് കുമാർ പറഞ്ഞു.










0 comments