അനധികൃത പന്നി, കോഴി ഫാം
പൂവച്ചൽ പഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവുമായി വൈസ് പ്രസിഡന്റ്

കാട്ടാക്കട
പൂവച്ചൽ പഞ്ചായത്തിലെ അനധികൃത കോഴി, പന്നി ഫാമുകൾക്ക് ലൈസൻസ് നൽകാനുള്ള നീക്കത്തിൽ, പൂവച്ചൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രതിഷേധം ഉയർത്തി. യോഗം നടക്കുന്നതിനിടെ പ്ലക്കാർഡുമേന്തി ഡയസിൽ ഇരുന്നുകൊണ്ടായിരുന്നു പ്രതിഷേധം. പ്രദേശവാസികളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന ഫാമുകൾക്ക് ക്രമവിരുദ്ധമായി ലൈസൻസ് നൽകാൻ നീക്കം നടക്കുന്നതായും ഷൈനി പറഞ്ഞു. ഭരണസമിതിക്കുള്ളിലെ തർക്കങ്ങൾ കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായിരിക്കുമ്പോഴാണ് കോഴി ഫാമിന് ലൈസൻസ് നൽകിയതിൽ പ്രതിഷേധിച്ച് സ്വതന്ത്ര അംഗമായ ഷൈനി ഭരണസമിതിക്കുള്ള പിന്തുണ പിൻവലിച്ച് സെക്രട്ടറിക്ക് കത്ത് നൽകിയത്. പിന്തുണ പിൻവലിക്കുന്നതിന് ഏതാനും ദിവസംമുന്പ് ഷൈനി പഞ്ചായത്ത് ഓഫീസിനുമുന്നിൽ പ്ലക്കാർഡുമേന്തി കുത്തിയിരിപ്പുസമരവും നടത്തിയിരുന്നു. പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ തർക്കവും ബഹളവും ഉണ്ടായി.









0 comments