Deshabhimani

കഞ്ചാവും ഹെറോയിനുമായി 
6 പേർ പിടിയിൽ

Heroin
വെബ് ഡെസ്ക്

Published on Oct 18, 2026, 01:45 AM | 1 min read

നെടുമ്പാശേരി


വിവിധ കേന്ദ്രങ്ങളിൽനിന്ന്‌ രാസലഹരി, ഹെറോയിൻ എന്നിവയുമായി ആറുപേരെ പിടികൂടി. ചെങ്ങമനാട് 1.96 ഗ്രാം രാസലഹരിയുമായി കരുമാലൂർ തടിക്കടവ് കൂട്ടുങ്ങപറമ്പിൽ വീട്ടിൽ ഇബ്രാഹിം (37), കരുമാലൂർ വല്യപ്പൻപടി മേപ്പന വീട്ടിൽ ബിനു ആന്റണി (37) എന്നിവരെ ചെങ്ങമനാട് പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. സിപ്പ് കവറിൽ വില്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പറമ്പയം ഭാഗത്ത് പാർക്ക് ചെയ്ത കാറിലായിരുന്നു ഇരുവരും ഉണ്ടായിരുന്നത്.​


ഞാറയ്‌ക്കൽ കാളമുക്ക് ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ സഞ്ചരിച്ച നായരമ്പലം വെളിയത്താംപറമ്പ് തൂമ്പുങ്ങൽ വീട്ടിൽ അഥീൻ (25) ആണ്‌ 3.450 ഗ്രാം എംഡിഎംഎയുമായി ഞാറക്കൽ പൊലീസിന്റെ പിടിയിലായത്. ബാഗിൽ രണ്ട് സിപ്പ് ലോക്ക് കവറിലായി ഒളിപ്പിച്ച നിലയിലായിരുന്നു രാസലഹരി.​

ബിനാനിപുരം എടയാർ ചെന്നാമ്പിള്ളി മുഹമ്മദ് സാലിഖ് (34) എരമം കേളന്റെ പറമ്പിൽ അബ്ദുൽ മുഹാദ് ( 34) എന്നിവരെ മൂന്നു ഗ്രാം എംഡിഎംഎയുമായി ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാലിക്കിന്റെ എടയാറുള്ള വീട്ടിൽ നിന്നാണ്‌ രാസലഹരി പിടികൂടിയത്. അലമാരിയിൽ പ്രത്യേക കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു കണ്ടെത്തിയത്. ഇയാൾക്ക് എംഡിഎംഎ നൽകിയത് അബ്ദുൽ മുഹാദ് ആണ്.​


ഹെറോയിനുമായി അസം സ്വദേശി സദ്ദാം ഹുസൈൻ (25) നെ കുറുപ്പുംപടി പൊലീസ് പിടികൂടി. മനയ്ക്കപ്പടി പുത്തൂരം കവലയിലുള്ള ഇയാൾ താമസിക്കുന്ന വീട്ടിൽനിന്ന്‌ ഒരു സോപ്പുപെട്ടി നിറയെ ഹെറോയിനുമായാണ്‌ കസ്റ്റഡിയിലെടുത്തത്. പെരുമ്പാവൂരിൽ 4.5 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിലായി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home