ad
Deshabhimani

കോടമഞ്ഞിന്റെ തിരക്കിലമർന്ന് പൊന്മുടി

ponmudi

പൊന്മുടിയിലേക്ക് പോകുന്ന കമ്പിമൂട്ടിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്ക്

വെബ് ഡെസ്ക്

Published on Jun 02, 2026, 11:47 PM | 1 min read

വിതുര

മധ്യവേനൽ അവധി കഴിഞ്ഞിട്ടും കോടമഞ്ഞ്‌ ആസ്വദിക്കാനും പൊന്മുടിയുടെ സൗന്ദര്യം നുകരാനും എത്തിച്ചേരുന്നത്‌ ആയിരങ്ങൾ. കുട്ടികളടങ്ങുന്ന നിരവധി കുടുംബങ്ങളാണ് കഴിഞ്ഞദിവസം പൊന്മുടിയിൽ എത്തിയത്. അവധിയുടെ അവസാന ദിവസമായ ഞായറാഴ്ചയായിരുന്നു സീസണിലെ ഏറ്റവും വലിയ തിരക്ക്. രാത്രിവരെ നീണ്ടു. മഴയും മൂടൽമഞ്ഞും ആവോളം ആസ്വദിച്ച്‌ മണിക്കൂറുകൾ ചെലവിട്ടാണ്‌ സഞ്ചാരികൾ മടങ്ങിയത്‌. വഴിമധ്യേ കാട്ടാനകളും ഉണ്ടായിരുന്നു. അപ്പർ സാനിറ്റോറിയം മുതൽ കമ്പിമൂടുവരെ വാഹനങ്ങളാൽ നിറഞ്ഞു. കല്ലാർ– പൊന്മുടി റൂട്ടിൽ മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. തിരക്ക് കാരണം അനേകംപേർ തിരികെപ്പോയി. വനംവകുപ്പിന് പാസ് ഇനത്തിൽ ലക്ഷങ്ങളുടെ വരുമാനം ലഭിച്ചു. കല്ലാർ, മീൻമുട്ടി വെള്ളച്ചാട്ടം, പേപ്പാറ, ബോണക്കാട്, ചാത്തൻകോട് എന്നിവിടങ്ങളിലും ആയിരങ്ങളെത്തി. ഞായറാഴ്ച മാത്രം ലക്ഷത്തോളം സഞ്ചാരികൾ വിതുര മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിയതായാണ് കണക്ക്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home