ad
Deshabhimani

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; ഡിവൈഎഫ്ഐ യൂത്ത് ബ്രി​ഗേഡ് സജ്ജം

DYFI
വെബ് ഡെസ്ക്

Published on Aug 01, 2026, 12:17 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. ഉരുൾപ്പൊട്ടലും വെള്ളപ്പൊക്കവും ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തിൽ മുഴുവൻ യൂത്ത് ബ്രി​ഗേഡ് പ്രവർത്തകരും രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസ പ്രവർത്തനങ്ങളിലും സജീവമായി ഇടപെടണമെന്ന് അഭ്യർഥിച്ച് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി.


ജില്ലാ ഭരണകൂടം, ഫയർ ആൻഡ് റെസ്ക്യൂ, പൊലീസ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുമായി ഏകോപനം പുലർത്തി പ്രവർത്തിക്കണം. ദുരിതബാധിതരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിക്കുന്നതിനും ക്യാമ്പുകളിലെ ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കുന്നതിനും ഭക്ഷണം, കുടിവെള്ളം, മരുന്ന് തുടങ്ങിയ അവശ്യസാധനങ്ങളുടെ വിതരണം, ശുചീകരണ പ്രവർത്തനങ്ങൾ, രക്തദാനം എന്നിവയിലും സജീവ പങ്കാളിത്തം വഹിക്കണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി പ്രവർത്തകരോട് ആവശ്യപ്പെട്ടു.


അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതെ ഔദ്യോഗിക അറിയിപ്പുകൾ മാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. മനുഷ്യത്വമാണ് ഏറ്റവും വലിയ രാഷ്ട്രീയമെന്നും ദുരിതഘട്ടത്തിൽ ജനങ്ങളോടൊപ്പം ഉറച്ചുനിന്ന് രക്ഷാപ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ മുഴുവൻ ഡിവൈഎഫ്ഐ പ്രവർത്തകരും സന്നദ്ധരാകണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രസ്താവനയിൽ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home