ad
Deshabhimani

ഭാര്യാപിതാവ് ചികിത്സയിൽ; മുഖ്യമന്ത്രി കാണാൻ പോയത് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ

v d satheesan helicopter
വെബ് ഡെസ്ക്

Published on Aug 01, 2026, 12:15 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം: ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ കാണാൻ മുഖ്യമന്ത്രി വി ഡി സതീശൻ പോയത് സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്റ്ററിൽ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മുഖ്യമന്ത്രി പറന്നത്, കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവിനെ സന്ദർശിക്കാനായിരുന്നു.


ഔദ്യോ​ഗിക ആവശ്യങ്ങൾക്കാണ് സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തിരുന്നത്. ഇതേ ഹെലികോപ്റ്ററിലാണ്, ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യാപിതാവ് വേലായുധൻകുട്ടിയെ കാണാൻ മുഖ്യമന്ത്രി ഇന്നലെ യാത്ര തിരിച്ചത്.


കഴി‍ഞ്ഞ എൽഡിഎഫ് സർക്കാരി​ന്റെ കാലത്ത്, ഹെലികോപ്റ്റർ വാടകയ്ക്കെടുത്തപ്പോൾ, ധൂർത്തെന്നായിരുന്നു മാധ്യമങ്ങൾ പോലും ആരോപിച്ചിരുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിണറായി സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തു എന്നായിരുന്നു അന്ന് പല മാധ്യമങ്ങളും വിമർശിച്ചത്.


എന്നാൽ അവയവദാന ദൗത്യങ്ങൾക്കായി നിരവധി തവണയാണ് ഹെലികോപ്ടർ ഉപയോ​ഗിച്ചിരുന്നത്. അടിയന്തര ഘട്ടങ്ങളിൽ എയർ ആംബുലൻസ് ആയും അവയവങ്ങൾ ദൂരസ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്തിക്കാനായും ഉപയോ​ഗിച്ചിരുന്ന ഹെലികോപ്റ്ററിനെയാണ് മുഖ്യമന്ത്രി സ്വകാര്യ ആവശ്യത്തിനായി ദുരുപയോ​ഗം ചെയ്തത്.








deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home