വീണ്ടും മുസ്ലിം ലീഗ് അക്രമം: മലപ്പുറത്ത് സിപിഐ എം പ്രവർത്തകന് വെട്ടേറ്റു

താനൂർ: മലപ്പുറം ഉണ്യാലിൽ വീണ്ടും മുസ്ലിം ലീഗ് അക്രമം. സിപിഐ എം പ്രവർത്തകന് വെട്ടേറ്റു. ഉണ്യാൽ സ്വദേശി ജാറക്കടവത്ത് ജംഷീർ ബാബു(35)വിനാണ് വെട്ടേറ്റത്. പുതിയകടപ്പുറം ഭാഗത്ത് വെച്ച് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. മോട്ടോർ സൈക്കിളിൽ പരപ്പനങ്ങാടിയിൽ നിന്നും വരികയായിരുന്ന ജംഷീർ ബാബുവിനെ കാറിൽ പിന്തുടർന്നാണ് അക്രമിസംഘം എത്തിയത്.
പുതിയകടപ്പുറം കറുകയിൽ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ച് ബൈക്ക് ഇടിച്ചിടുകയായിരുന്നു. ബൈക്കിൽ നിന്നും തെറിച്ചു വീണ ജംഷീർ ബാബുവിനെ അക്രമിസംഘം ക്രൂരമായി വെട്ടിപ്പരിക്കൽപ്പിച്ചു. തലയ്ക്കും ഇരു കൈകാലുകൾക്കും വെട്ടേറ്റ ജംഷീർ ബാബുവിനെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. ജുമാ നമസ്കാരത്തിന് പള്ളിയിലേക്ക് പോകാനായി കുളിച്ചു വൃത്തിയാകാൻ വീട്ടിലേക്കുള്ള യാത്രാമധ്യയാണ് ആക്രമണം ഉണ്ടായത്.









0 comments