ad
Deshabhimani

സുരക്ഷാ മുന്നറിയിപ്പില്ല; പത്തനംതിട്ടയിൽ പണി നടക്കുന്ന റേഡിന് നടുവിൽ കമ്പികൾ കുത്തിനിർത്തിയ നിലയിൽ

pathanamthitta road iron road
വെബ് ഡെസ്ക്

Published on Sep 18, 2026, 01:54 PM | 1 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ പണി നടക്കുന്ന റോഡിന് നടുവിൽ ഇരുമ്പ് കമ്പികൾ കുത്തിവച്ച നിലയിൽ. അബാൻ - സിവിൽ സ്റ്റേഷൻ റോഡിലാണ് സംഭവം. പണി നടക്കുന്ന സ്ഥലത്ത് റോഡിന് നടുവിലായി കുത്തിവച്ചിരിക്കുന്ന കമ്പികളിൽ സുരക്ഷാ ക്യാപ്പുകൾ നൽകിയിട്ടില്ല. ഇരുചക്ര വാഹന യാത്രികരോ കാൽനട യാത്രികരോ അബദ്ധത്തിൽ തെന്നി വീണാൽ വലിയ അപകടങ്ങൾക്ക് ഇത് കാരണമാകും. യാതൊരു മുൻകരുതൽ നടപടികളും സ്വീകരിക്കാതെയാണ് റോഡ് പണി പുരോ​ഗമിക്കുന്നതെന്ന ആക്ഷേപവുമുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home