സംസ്ഥാന സർക്കാരിന്റെ ഹെലിക്കോപ്റ്റർ കരാർ നീട്ടണമെന്ന് ശുപാർശ ചെയ്തു

തിരുവനന്തപുരം: നാളെ അവസാനിക്കുന്ന സംസ്ഥാനത്തെ ഹെലിക്കോപ്റ്റർ കരാർ നീട്ടണമെന്ന് ശുപാർശ ചെയ്തു. ഇത് സംബന്ധിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ട്. മൂന്ന് വർഷത്തേക്കാണ് ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തിരുന്നത്.
പുതിയ ടെൻഡറിലേക്ക് കടക്കുകയോ മറ്റ് ഹെലികോപ്റ്ററുകൾ വാടകയ്‌ക്കെടുക്കുകയോ ചെയ്താൽ പ്രതിമാസ വാടകത്തുക നിലവിലുള്ള 80 ലക്ഷം രൂപയേക്കാൾ ഗണ്യമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. അതിനാൽ നിലവിലെ കരാർ തന്നെ നീട്ടിനൽകുന്നതാണ് സാമ്പത്തികമായി ലാഭകരമെന്ന് ഡിജിപി കത്തിൽ വ്യക്തമാക്കി. വിഷയം ധന വകുപ്പിന്റെ പരിഗണനയിലാണ് നിലവിലുള്ളത്. എന്നാൽ കരാർ നീട്ടുമോ എന്ന കാര്യത്തിൽ സർക്കാർ വ്യക്തമായി ഇതുവരെ മറുപടി നൽകിയിട്ടില്ല.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാങ്ങിയപ്പോൾ അത് ധൂർത്ത് ആണെന്നും മുഖ്യമന്ത്രിയുടെ ആവശ്യങ്ങൾക്കായി സർക്കാർ പണം ചെലവഴിക്കുകയാണെന്നുമായിരുന്നു വി ഡി സതീശന്‍റെ വാദം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഹെലികോപ്റ്റർ വാങ്ങിയശേഷം നിരവധി തവണ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കും മറ്റുമായി ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ യുഡിഎഫ് അധികാരത്തിലേറിയതോടെ മുഖ്യമന്ത്രി തന്റെ വ്യക്തിപരമായ ആവശ്യത്തിനായി ഹെലികോപ്റ്റർ നിരന്തരം ഉപയോഗിക്കുകയാണ്.
അധികാരത്തിലേറിയതിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകൾ ഹെലിക്കോപ്റ്ററിൽ തന്നെയായിരുന്നു. ഭാര്യാപിതാവിന്റെ സുഖവിവരമറിയാൻ ഹെലികോപ്റ്ററിൽ പറന്ന് തുടങ്ങിയ മുഖ്യമന്ത്രി, ഈ യാത്ര സ്ഥിരമാക്കിയിരുന്നു.










0 comments