ad
Deshabhimani

ആശങ്കയായി എഐ ഹാക്കിങ്; ജെമിനിയും പ്രതിപട്ടികയിൽ, സ്വയം പിൻമാറിയതായി ഗൂഗിൾ

Gemini
വെബ് ഡെസ്ക്

Published on Sep 19, 2026, 02:36 PM | 1 min read

തര വെബ്സൈറ്റുകളിലേക്ക് കടന്നു കയറിയ എഐ മോഡലുകളെ കുറിച്ചുള്ള പരാതികൾ തുടര്‍ച്ചയാകവെ ജെമിനിയും ഇതേ പിഴവ് വരുത്തിയതായി സമ്മതിച്ച് ഗൂഗിൾ. ആദ്യമായാണ് ഗൂഗിൾ ജെമിനി ഹാക്കിങ്ങിന്റെ പേരിൽ പട്ടികയിൽ വരുന്നത്. സൈബര്‍ സുരക്ഷാ പരിശോധനകൾക്കിടെ ജെമിനി മൂന്ന് കമ്പനികളുടെ സൈറ്റിൽ പാസ് വേര്‍ഡുകൾ പൊട്ടിച്ച് കടന്നു കയറി.


ഇൻ്റര്‍നെറ്റ് കണക്ടിവിറ്റി തടഞ്ഞിരുന്നെങ്കിലും ഇത് യാദൃശ്ചികമായി തുറന്നു കിട്ടിയതാണ് എഐ ഹാക്കിങ്ങ് എളുപ്പമാക്കിയത്. ഇസ്രയേലി സ്റ്റാര്‍ട് അപ് ആയ 'ഇറെഗുലര്‍' നടത്തിയ സൈബര്‍ സെക്യൂരിറ്റി പരിശോധനകൾക്ക് ഇടയിലാണിത്. സിമിലേഷന്റെ ഭാഗമായി ഒരു വ്യാജ കമ്പനിയുടെ വിവരങ്ങളാണ് തെരഞ്ഞത്. എന്നാൽ സമാന പേരുള്ള യഥാര്‍ത്ഥ സ്ഥാപനങ്ങളുടെ സൈറ്റിലേക്ക് ജെമിനി കടന്നു കയറി. സിസ്റ്റം യഥാര്‍ഥ കമ്പനിയുടെ ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ പെട്ടെന്ന് തന്നെ തിരിച്ചിറങ്ങിയതായി ഗൂഗിൾ പിന്നീട് വിശദീകരിച്ചു.


ആന്ത്രോപിക്, ഓപ്പൺ എഐ, തുടങ്ങിയ കമ്പനികളുടെ മോഡലുകളും പരീക്ഷണത്തിനിടെ ഹാക്കിങ് നടത്തിയിരുന്നു. പക്ഷേ, യാഥാര്‍ത്ഥ്യ ബോധം നേടി തിരിച്ചിറങ്ങുന്ന സംഭവം ജെമിനിയുടെ കാര്യത്തിൽ മാത്രമാണ് ഉണ്ടായത്. ബാധിക്കപ്പെട്ട കമ്പനികളെയും ഫെഡറൽ അധികാരികളെയും വിവരം അറിയിച്ചതായി ഗൂഗിൾ വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home