'വരൂ നമുക്കിനി പ്രണയിക്കാം'; രണബാലിയിലെ 'ഏൻന്തയ്യ സാമി ' വീഡിയോ ഗാനം 21ന്

ബംഗളൂരു : വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന 'രണബാലി'യിലെ 'ഏൻന്തയ്യ സാമി' വീഡിയോ ഗാനം 21ന് പുറത്തിറങ്ങും. മുമ്പ് ഇരുവരുടേയും വിവാഹത്തിന് പിന്നാലെ സ്പെഷൽ സർപ്രൈസ് ആയി ഈ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.
ഇപ്പോഴിതാ ഗാനത്തിന്‍റെ മുഴുവൻ വീഡിയോയാണ് അണിയറപ്രവർത്തകർ പുറത്തുവിടാനൊരുങ്ങുന്നത്. ഒക്ടോബർ 16നാണ് 'രണബാലി'യുടെ വേൾഡ് വൈഡ് റിലീസ്. ചിത്രത്തിൽ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ടാണ് ഗാനം പുറത്തിറങ്ങുന്നത്. അഞ്ച് ഭാഷകളിലായാണ് ഗാനം പുറത്തിറങ്ങുന്നത്. അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ടീസറിൽ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്.
തെലുങ്കിൽ 'ഏൻന്തയ്യ സാമി...' എന്ന് തുടങ്ങുന്ന ഗാനം മലയാളത്തിൽ 'എന്തേ കണ്ണാലേ', തമിഴിൽ 'യേദയ്യ സാമീ', കന്നഡയിൽ 'എനയ്യ സാമി' എന്നും ഹിന്ദിയിൽ 'ഒ മേരി സാജൻ' എന്നുമാണ് എത്തുന്നത്. അജയ്-അതുൽ സംഗീതത്തിൽ പുറത്തിറങ്ങിയിരിക്കുന്ന ഗാനം തെലുങ്കിൽ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും അജയ് ഗൊഗവാലേയുമാണ്. സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയാണ് വരികൾ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ സിജു തുറവൂരിന്‍റേതാണ് വരികൾ, തമിഴിൽ വിവേകയാണ് വരികളൊരുക്കിയിരിക്കുന്നത്. കന്നഡയിൽ വരദരാജ് ചിക്കബല്ലാപുരയുടേതാണ് വരികള്‍. മൂന്ന് ഭാഷയിലും ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും കാർത്തിക്കും ചേർന്നാണ്. ഹിന്ദിയിൽ ഷിദിജ് പട്‍വർദന്‍റെ വരികള്‍ ആലപിച്ചിരിക്കുന്നത് ശ്വേത മോഹനും ജാവേദ് അലിയും ചേർന്നാണ്.









0 comments