ad
Deshabhimani

ഹൂതികളുടെ ആക്രമണം രൂക്ഷം; സൗദിയിൽ ജാഗ്രതാനിർദേശം

Saudi.jpg

സൗദിയിൽ പുലർച്ചെയുണ്ടായ ആക്രമണം

വെബ് ഡെസ്ക്

Published on Sep 19, 2026, 01:31 PM | 1 min read

റിയാദ്: ഹൂതികളുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ സൗദിയിൽ വ്യോമാക്രമണ ജാഗ്രതാനിർദേശം. യമനിൽ ഹൂതി കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സൗദി നടത്തിയ കനത്ത വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായാണ് സൗദിയിൽ ഹൂതികൾ ആക്രമണം കടുപ്പിച്ചത്.


റിയാദിലും തലസ്ഥാനത്തിന് കിഴക്കുള്ള അൽ-ഖർജിലുമാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. റിയാദിലെ ഒലയ ജില്ലയിൽ പ്രാദേശിക സമയം പുലർച്ചെ 3 മണിക്ക് തൊട്ടുമുമ്പ് താമസക്കാർക്ക് വീടിനുള്ളിൽ തന്നെ തുടരാൻ മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് നഗരത്തിൽ രണ്ട് സ്ഫോടനങ്ങൾ കേട്ടതായി സൗദിയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


സൗദിയും യമനും തമ്മിലുള്ള ആക്രമണങ്ങൾ ആരംഭിച്ചശേഷം 1,12,000 ഓളം ആളുകളാണ് പലയിടങ്ങളിലേക്കായി പലായനം ചെയ്തത്. തായിസ്, ഹജ്ജ, അൽ ജൗഫ്, സാദ, ലഹ്ജ് പ്രവിശ്യകളിലെ ജനവാസ മേഖലകളിലും വാർത്താ വിനിമയ കേന്ദ്രങ്ങളിലും സൗദി എഫ്-15 പോർവിമാനങ്ങൾ 37 തവണ ആക്രമണം നടത്തി. മൂന്ന് കുട്ടികളടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു.


തായിസിന് പടിഞ്ഞാറുള്ള അൽ വസിയ പ്രവിശ്യയിൽ യമൻ സർക്കാർ സൈന്യവും ഹൂതികളും തമ്മിലുള്ള ഏറ്റുമുട്ടലിൽ 30 ഹൂതികൾ കൊല്ലപ്പെട്ടു. 60 ലധികം പേർക്ക് പരിക്കേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home