ad
Deshabhimani

റേഷൻ നിലനിർത്താൻ വ്യാപാരികൾ പാർലമെന്റ് മാർച്ച് നടത്തും

Ration shop.jpg
വെബ് ഡെസ്ക്

Published on Sep 19, 2026, 01:19 PM | 1 min read

തൃശൂർ: രാജ്യത്തെ റേഷൻ സംവിധാനം അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ റേഷൻ വ്യാപാരികൾ പാർലമെന്റിലേക്ക് പ്രതിഷേധമാർച്ച് നടത്തും. നവംബർ ആദ്യവാരത്തിൽ ആൾ കേരളാ റീട്ടേയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്.


രാജ്യത്ത് റേഷന് പകരം കാർഡുടമകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നൽകുന്ന ഡയറക്ട് പേയ്മെന്റ് ടാൻഫർ സിസ്റ്റം നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കുക, അന്ത്യോദയ അന്നയോജന (മഞ്ഞ) കാർഡിലെ 35 കിലോഗ്രാം ഭക്ഷ്യധാന്യ വിഹിതം കുറവ് വരുത്താനുള്ള നീക്കം ഉപേക്ഷിക്കുക, ഭക്ഷ്യ ഭദ്രതാ പദ്ധതിയിൽ ഉൾപ്പെട്ട മഞ്ഞ, പിങ്ക്, കാർഡിലെ എല്ലാ അംഗങ്ങൾക്കും വേൾഡ് ഫുഡ് പോഗ്രാം (ഡബ്യുഎഫ്പി) നിർദ്ദേശ പ്രകാരം പ്രതിമാസം 13.5 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ നൽകുക, പദ്ധതിയിൽ ഉൾപ്പെടാത്ത കാർഡുകാർക്ക് ടൈ ഡോവർ പദ്ധതിയിലൂടെ സബ്സിഡി നിരക്കിൽ 10 കിലോഗ്രാം ഭക്ഷ്യധാന്യങ്ങൾ നൽകുക, ഭക്ഷ്യ എണ്ണയും പയർ വർ​ഗങ്ങളും റേഷൻ കടകളിലൂടെ നൽകി പൊതുവിതരണം ശക്തിപ്പെടുത്തുക- തുടങ്ങിയവയാണ് ആവശ്യങ്ങൾ.


തൃശൂർ സംസ്ഥാന കമ്മറ്റി ഓഫീസിൽ പ്രസിഡന്റ് ജോണീ നെല്ലൂരുന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കാര്യണ്യ സ്പർശം സംഭാവനാ പദ്ധതി അവലോകന യോഗത്തിൽ ജനറൽ സെക്രട്ടറി ടി മുഹമ്മദാലി, സി. മോഹനൻ പിള്ള , അഡ്വ: ജോൺസൻ വിളവിനാൽ, ബി ഉണ്ണികൃഷ്ണപിള്ള ചെങ്ങന്നൂർ, പി ഡി പോൾ, ജോസ് കാവനാട്, ജയകൃഷ്ണൻ തിരൂരങ്ങാടി,വി വി ബേബി, അനിരുദ്ധൻ വയനാട്, അബ്ദുസത്താർ, ധനരാജ് തിരുവനന്ദപുരം, കെ പി ബാബു, ബൽരാജ്, അബ്ദുൽ ഗഫൂർ കാസർകോഡ്, രാമാനുജൻ തൃശൂർ, എം മണി, ഷൈനി വിശ്വനാഥ് തിരൂരങ്ങാടി, സിദ്ദിഖ് നിലമ്പുർ, ശ്രീജ വടകര,തോമസ് വർക്കി ഇടുക്കി,അശ്റഫ് മഞ്ചേരി തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home