ad
Deshabhimani

ആപ്പിളിന് മുന്നില്‍ വിട്ടുകൊടുക്കാതെ സാംസങ്; എസ് 26 സീരീസിലെ മോഡലുകള്‍ക്ക് 20,000 രൂപ വില കൂട്ടി

samsung
വെബ് ഡെസ്ക്

Published on Sep 19, 2026, 01:13 PM | 1 min read

ന്യൂഡൽഹി : ഇന്ത്യയിൽ ആപ്പിൾ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയുടെ വിൽപ്പന ആരംഭിച്ചതിന് പിന്നാലെ എസ് 26 സീരീസിലെ എല്ലാ മോഡലുകൾക്കും വില വർധിപ്പിച്ച് സാംസങ്. 20,000 രൂപയാണ് വർധിപ്പിച്ചത്.


എഐ വളർച്ചയ്ക്ക് പിന്നാലെയുണ്ടായ മെമ്മറി ചിപ്പുകളുടെ അഭാവമാണ് സ്മാർട്ട്ഫോണുകളുടെ വില കുത്തനെ ഉയരാൻ കാരണമെന്നാണ് വിലയിരുത്തൽ. തങ്ങളുടെ പുതിയ ഐ ഫോൺ മോഡലുകൾക്ക് ആപ്പിളും 30,000 രൂപ വില വർധിപ്പിച്ചിരുന്നു. ആപ്പിൾ ഐഫോൺ 18 മോഡൽ പുറത്തിറക്കിയ അന്ന് തന്നെയാണ് സാംസങ്ങും വില വർധിപ്പിച്ചത്.


ലോഞ്ച് ചെയ്ത സമയത്ത് 87,999 രൂപയായിരുന്ന സാംസങ് എസ് 26 മോഡലിന് ഇപ്പോൾ 1,07,999 രൂപയാണ് വില. 12GB RAM + 512GB മോഡലിന് 1,07,999 രൂപയായിരുന്നത് 1,27,999 രൂപയായി. സാംസങ്ങിന്റെ ഏറ്റവും ഉയർന്ന വിലയുള്ള 1TB ഗാലക്സി S26 അൾട്രാ മോഡലിനും വില വർധിച്ചിട്ടുണ്ട്. ലോഞ്ച് ചെയ്ത സമയത്ത് 1,89,999 രൂപയുണ്ടായിരുന്ന എസ്26 16GB RAM+ 1 TB പതിപ്പിന് ഇപ്പോൾ 2,09,999 രൂപയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home