ad
Deshabhimani

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ വേണ്ട; നിർദേശവുമായി പമ്പുടമകൾ

Petrol.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Sep 19, 2026, 01:07 PM | 1 min read

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ തീരുമാനം.


പതിവായി യുപിഐ പണമിടപാടുകളിലൂടെ വലിയ നിരക്കിനുള്ള പെട്രോൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് അമിത നഷ്ടം വരുത്താതിരിക്കാനാണ് തീരുമാനം. പെട്രോൾ പമ്പുകളിലെ യുപിഐ ഇടപാടുകളിൽ എംഡിആർ (മർച്ചന്റ് ഡിസ്‌കൗണ്ട് നിരക്ക്) പൂർണ്ണമായും ഒഴിവാക്കണമെന്നാണ് ഡീലർമാർ ആവശ്യപ്പെടുന്നത്.


അതേസമയം, ഇത്തരം നീക്കങ്ങൾ ഉപഭോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നുണ്ട്. ആഗസ്‌തിൽ പാർലമെന്റിൽ സമർപ്പിച്ച ധനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റിയുടെ റിപ്പോർട്ടിലാണ്‌ യുപിഐ ഇടപാടുകൾക്ക്‌ കമീഷൻ ഏർപ്പെടുത്തണമെന്ന നിർദേശമുള്ളത്‌.


മുൻ ധനമന്ത്രി പി ചിദംബരം അടക്കം കമ്മിറ്റിയിലെ ആറ്‌ കോൺഗ്രസ്‌ എംപിമാരും നിർദേശത്തോട്‌ വിയോജിപ്പ്‌ രേഖപ്പെടുത്തിയില്ല. കമ്മിറ്റിയിലുള്ള കേരളത്തിലെ എംപി എൻ കെ പ്രേമചന്ദ്രനും വിയോജിച്ചില്ല. കേന്ദ്രസർക്കാരിന്റെ ജനദ്രോഹനടപടികളിൽ യാതൊരു പ്രതിഷേധവും രേഖപ്പെടുത്താതെ കൂട്ടുനിൽക്കുന്ന കോൺഗ്രസ് നിലപാടാണ് യുപിഐ ഫീസ് വിഷയത്തിലും കാണാനാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home