ad
Deshabhimani

പൊലീസ് ഗുണ്ടായിസം 
അവസാനിപ്പിക്കണം: എസ്എഫ്ഐ

എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്

എസ്എഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കമീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച്

വെബ് ഡെസ്ക്

Published on Aug 14, 2026, 11:43 PM | 1 min read

തിരുവനന്തപുരം

കേരള സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമം അംഗീകരിക്കാനാകില്ലെന്ന്‌ എസ്എഫ്ഐ. അവകാശങ്ങൾ ചോദിച്ചുവാങ്ങാൻ തെരുവിലിറങ്ങിയ പ്രവർത്തകരെ ഗുണ്ടായിസത്തിലൂടെയാണ് നേരിട്ടത്. ലോ കോളേജിലെ കാർത്തിക, ഹംദ എന്നിവർക്ക്‌ ഗുരുതര പരിക്കേറ്റു. അതിക്രമത്തെ ജനാധിപത്യപരമായി ചോദ്യം ചെയ്തവർക്കുനേരെ അസഭ്യവർഷത്തിനും ഭീഷണിപ്പെടുത്തലിനും തയ്യാറായത് ലജ്ജാകരവും പ്രതിഷേധാർഹവുമാണ്. കോൺഗ്രസിന്റെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് കുഴലൂതുന്ന ചില പൊലീസുകാരുടെ നടപടി അനുവദിച്ചുകൊടുക്കില്ല. ലാത്തിയും ബൂട്ടും കാണിച്ച് വിദ്യാർഥികളുടെ സമരവീര്യം തളർത്താമെന്ന് കരുതരുത്‌. പെൺകുട്ടികളെയുൾപ്പെടെ വേട്ടയാടിയ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അതിക്രമത്തിനെതിരെ പ്രതിഷേധമുയർത്തുമെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അറിയിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home