ad
Deshabhimani

ദുരിതബാധിത മേഖലയിൽ

തിരിഞ്ഞുനോക്കാതെ സർക്കാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
avatar
സ്വന്തം ലേഖകൻ

Published on Aug 15, 2026, 12:43 AM | 1 min read

കോട്ടയം

വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭങ്ങളും ഉണ്ടായപ്പോൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ പരാജയപ്പെട്ടതിന്‌ പിന്നാലെ ദുരിതബാധിത മേഖലയിൽ സമയബന്ധിതമായി സഹായങ്ങൾ എത്തിക്കുന്നതിലും സർക്കാർ സന്പൂർണ പരാജയം. കിഴക്കൻ വെള്ളത്തിന്റെ വരവിനൊപ്പം വെള്ളത്തിലായ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക്‌ സഹായമെത്തിക്കാൻ സർക്കാരിനായില്ല. ഡിവൈഎഫ്‌ഐ പോലുള്ള യുവജന സംഘടനകളും ചില സന്നദ്ധ സംഘടനകളും മേഖലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതൊഴിച്ചാൽ സർക്കാർ നേരിട്ട്‌ ഒന്നും ചെയ്‌തില്ല. തദ്ദേശസ്ഥാപനങ്ങളുടെ മുൻകൈയിൽ ജില്ലയിൽ ദുരിതാശ്വാസ ക്യാന്പുകൾ തുറന്നെങ്കിലും വേണ്ട സ‍ൗകര്യങ്ങൾ ഒരുക്കുന്നതിലും സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടു. പടിഞ്ഞാറൻ മേഖലയിൽ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർ വീടുകളിലെത്തി ശുചീകരണം നടത്തുന്ന ഘട്ടമാണിപ്പോൾ. ചെളിയും പോളയും പായലും അടിഞ്ഞുകൂടിയ വീടുകൾ വൃത്തിയാക്കിയെടുക്കുന്നതുതന്നെ ശ്രമകരമാണ്‌. പലരുടെയും വീടുകളിലുണ്ടായിരുന്ന ഭക്ഷണസാധനങ്ങൾ വെള്ളത്തിൽ നശിച്ചുപോയി. ഇ‍ൗ സാഹചര്യത്തിൽ ദുരിതബാധിത മേഖലയിൽ സർക്കാർ അവശ്യസാധനങ്ങൾ വിതരണം ചെയ്യേണ്ടതായിരുന്നു.

ഓണക്കിറ്റ്‌, സ്‌പെഷ്യൽ 
അരി വിതരണം
തുടങ്ങിയില്ല

ഓണത്തിന്‌ മഞ്ഞ കാർഡുകാർക്ക്‌ പത്ത്‌ മുതൽ സ‍ൗജന്യ ഭക്ഷ്യധാന്യ കിറ്റ്‌ നൽകുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും ജില്ലയിൽ ഇതുവരെ വിതരണം തുടങ്ങിയിട്ടില്ല. കിറ്റിൽ ഉൾക്കൊള്ളിക്കാനുള്ള സാധനങ്ങൾ എത്താത്തതിനാലാണ്‌ വിതരണം വൈകുന്നത്‌. പത്താം തീയതിമുതൽ നീല, വെള്ള കാർഡുകാർക്കും വിവിധ സ്ഥാപനങ്ങൾക്കും കിലാഗ്രാമിന്‌ 26 രൂപയ്‌ക്ക്‌ 10 കിലോ സ്‌പെഷ്യൽ അരി നൽകുമെന്ന്‌ സർക്കാർ പ്രഖ്യാപിച്ചിരുന്നു. സ്‌പെഷ്യൽ അരി നൽകുന്നതായി റേഷൻ കടകളിൽ നോട്ടീസ്‌ പതിക്കണമെന്നും നിർദേശമുണ്ടായിരുന്നു. എന്നാൽ വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ച കുമരകം, തിരുവാർപ്പ്‌ മേഖലയിലുൾപ്പടെ ജില്ലയുടെ ഭൂരിഭാഗം റേഷൻ കടകളിലും സ്‌പെഷ്യൽ അരി വിതരണം ചെയ്‌തിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home