ഡിവൈഎഫ്ഐ യങ് ഇന്ത്യ ക്യാമ്പയിൻ ഇന്ന്

മലപ്പുറം
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ അഴിമതിക്കും യുവജനവിരുദ്ധ തൊഴിൽ നയങ്ങൾക്കുമെതിരെ ഉണരണം ഇന്ത്യ പൊരുതണം യുവത എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ യങ് ഇന്ത്യ ക്യാമ്പയിൻ സംഘടിപ്പിക്കും. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ 18 ബ്ലോക്ക് കേന്ദ്രങ്ങളിലും പ്രകടനവും യുവജന റാലിയും പൊതുയോഗവും സംഘടിപ്പിക്കും. രാജ്യത്ത് ചെറുപ്പക്കാർ നേരിടുന്ന രൂക്ഷമായ തൊഴിലില്ലായ്മ, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, പരീക്ഷണങ്ങളിലൂടെ പാർശ്വവല്‍ക്കരിക്കപ്പെടുന്ന വിദ്യാഭ്യാസ മേഖല എന്നിവയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഡിവൈഎഫ്ഐ ക്യാമ്പയിൻ. വിവിധ ബ്ലോക്ക് കേന്ദ്രങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ സംസ്ഥാന-കേന്ദ്ര നേതാക്കളും ജനപ്രതിനിധികളും സംസാരിക്കും. യങ് ഇന്ത്യ കേന്ദ്രങ്ങൾ, ഉദ്ഘാടകർ ക്രമത്തിൽ: പെരിന്തൽമണ്ണ- ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, തിരൂർ- കേന്ദ്ര കമ്മിറ്റി അംഗം ആർ രാഹുൽ, വണ്ടൂർ- പി പ്രേംകുമാർ, താനൂർ- ഡോ. അനിൽ ചേലേമ്പ്ര, എടപ്പാൾ- കെ ജയദേവൻ, തവനൂർ- നിതീഷ് നാരായണൻ, കൊണ്ടോട്ടി- കെ എം സച്ചിൻ ദേവ്, മലപ്പുറം- ലിന്റോ ജോസഫ്, മങ്കട- കെ സി റിയാസുദ്ദീൻ, മഞ്ചേരി- കെ അഫ്സൽ, വളാഞ്ചേരി- എം ഗിരീഷ്, എടക്കര- സജീവൻ ശ്രീകൃഷ്ണപുരം, അരീക്കോട്- റഷീദ് കുറ്റ്യാടി, പൊന്നാനി- ഡോ. പി ജിജി, വള്ളിക്കുന്ന്- എം ബി ഫൈസൽ, വേങ്ങര- കെ ശ്യാം പ്രസാദ്, നിലമ്പൂർ- പി ഷബീർ, തിരൂരങ്ങാടി- കെ പി അനീഷ്.









0 comments