ഹോട്ടൽ ജീവനക്കാരെ മർദിച്ച കോൺഗ്രസുകാരെ പിടികൂടാതെ പൊലീസ്

കഴക്കൂട്ടം
അൽസാജ് ഹോട്ടൽ ജീവനക്കാരിയടക്കം രണ്ടുപേരെ മർദിച്ച സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാതെ പൊലീസ്. മെയ് 12ന് വൈകിട്ട് 6.30ന് ചാത്തന്നൂർ സ്വദേശി അഭി (26), ചിറയിൻകീഴ് സ്വദേശി ദിവ്യ (33) എന്നിവർ ഹോട്ടലിൽനിന്ന് ജോലികഴിഞ്ഞ് ഇരുചക്രവാഹനത്തിൽ വീട്ടിലേക്ക് പോകവേ എതിർ ദിശയിൽനിന്നു വന്ന കഴക്കൂട്ടം കോൺഗ്രസ് ബ്ലോക്ക് ഭാരവാഹിയായ ഷാജിയുടെ ഓട്ടോയ്ക്ക് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് വാക്കുതർക്കമായി. തിരികെ ഹോട്ടലിലേക്ക് വന്ന ഇവരെ ഷാജി അസഭ്യം പറയുകയും യൂത്ത് കോൺഗ്രസ് നേതാവായ ഷാജഹാനെയും രണ്ട് കോൺഗ്രസ് പ്രവർത്തകരെയും വിളിച്ചുവരുത്തി അഭിയെ അടിച്ചു. തടയാൻ ശ്രമിച്ച ദിവ്യയെയും മർദിച്ചു. താഴെ വീണ അഭിയുടെ തലയിൽ ഷാജി ഇടിച്ചു. ദിവ്യയെ ഷാജഹാനും മറ്റു രണ്ടുപേരും ചേർന്ന് മർദിച്ചു. പിടിച്ചുമാറ്റാൻ ശ്രമിച്ച അൽസാജിലെ മറ്റു മൂന്ന് ജീവനക്കാർക്കും മർദനമേറ്റു. ഒളിവിൽ പോയ പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി കഴക്കൂട്ടം പൊലീസ് പറയുന്നെങ്കിലും പ്രതികൾ കോൺഗ്രസ് നേതൃത്വത്തിന്റെ സംരക്ഷണയിലാണ്.










0 comments