ആര്യാട് കുടിവെള്ളം മുടങ്ങുന്നു: കൈതത്തിൽ മഞ്ഞവെള്ളവും

ആര്യാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അസി. എക്സി :എൻജിനിയർക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ നിവേദനം നൽകുന്നു
ആര്യാട്
ആര്യാട് പഞ്ചായത്തിലെ വിവിധയിടങ്ങളിൽ കുടിവെള്ളം മുടങ്ങുന്നു. കൈതത്തിൽ പ്രദേശത്ത് ഒരാഴ്ചയായി ലഭിക്കുന്നത് മഞ്ഞനിറമുള്ള വെള്ളമാണ്. വിഷയം പഞ്ചായത്ത് ജനപ്രതിനിധികൾ പലതവണ അധികാരികളെ അറിയിച്ചിട്ടും പ്രശ്നത്തിന് പരിഹാരമായില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനിയർക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് ബി ജിജിമോൻ ,സ്ഥിരം സമിതി അധ്യക്ഷ കെ രേണുക, പഞ്ചായത്ത് അംഗം രമ്യ രാജു എന്നിവർ നിവേദനം നൽകി. പ്രശ്‌ന പരിഹാരമുണ്ടായില്ലങ്കിൽ സമരം ആരംഭിക്കുമെന്ന് ജനപ്രതിനിധികൾ പറഞ്ഞു.










0 comments